സങ്കരചികിത്സാ ഉത്തരവിനെതിരെ പ്രതിഷേധം; വളാഞ്ചേരിയിൽ ഐഎംഎയുടെയും ഐ.ഡി.എയുടെയും നേതൃത്വത്തിൽ ഡോക്ടർമാർ ധർണ നടത്തി
വളാഞ്ചേരി: ഐഎംഎയുടെയും ഐ.ഡി.എയുടെയും നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു.ആയുര്‍വ്വേദ ഡോക്ടര്‍മാര്‍ക്കും മറ്റു ആയുഷ് വിഭാഗത്തിലെ ഡോക്ടര്‍മാര്‍ക്കും ശസ്ത്രക്രിയകള്‍ ചെയ്യാന്‍ അനുമതി നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെയാണ് ഡോക്ടര്‍മാര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ആയുര്‍വ്വേദ ഡോക്ടര്‍മാര്‍ക്കും മറ്റു ആയുഷ് വിഭാഗത്തിലെ ഡോക്ടര്‍മാര്‍ക്കും ആധുനിക ശാസ്ത്ര ഡോക്ടര്‍മാര്‍ മാത്രം ചെയ്തു വരുന്ന ശസ്ത്രക്രിയകളും മറ്റു അതിനൂതനവും സങ്കീര്‍ണ്ണവുമായ ജോലികളും ചെയ്യാന്‍ അനുമതി നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെയാണ് വളാഞ്ചേരി ഐ.എം.എ യുടെയും ഐ.ഡി.എയുടെ നേതൃത്വത്തില്‍ വളാഞ്ചേരി നടക്കാവില്‍ ആശുപത്രിക്ക് മുമ്പില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചത്. സര്‍ക്കാര്‍ ഡോകടര്‍മാരുടെ സംഘടനകളായ കെ.ജി.എം.ഒ യും,കെ.ജി.എം.സി.ടി.എ യും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ആധുനിക വൈദ്യശാസ്ത്രത്തിന്റെ വളര്‍ച്ചക്കും നേട്ടങ്ങള്‍ക്കും എതിരെയുള്ള ഇത്തരം നീക്കങ്ങളില്‍ നിന്നും സങ്കരവൈദ്യം പ്രോത്സാഹിപ്പിക്കുന്ന നടപടികളില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്നും വളാഞ്ചേരി ഐ.എം.എ കമ്മിറ്റിയും ഐ.ഡി.എ കമ്മിറ്റിയും ആവശ്യപ്പെട്ടു. പരിപാടിയില്‍ വളാഞ്ചേരി ഐ.എം.എ പ്രസിഡന്റ് ഡോ.എന്‍ മുഹമ്മദലി അധ്യക്ഷതവഹിച്ചു. ഐ.ഡി.എ സെക്രട്ടറി ഡോ ദീപു,ഐ.എം.എ വളാഞ്ചേരി സെക്രട്ടറി ഡോ.റിയാസ് കെ.ടി, ഡോ.അബ്ദുറഹ്മാന്‍, ഡോ. റിയാസ്, ഡോ. ബൈജു എന്നിവര്‍ സംസാരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here