HomeNewsMeetingഡോക്യുമെന്റ് വർക്കേഴ്‌സ് യൂണിയൻ സംസ്ഥാന കൺവെൻഷൻ വളാഞ്ചേരിയിൽ നടന്നു

ഡോക്യുമെന്റ് വർക്കേഴ്‌സ് യൂണിയൻ സംസ്ഥാന കൺവെൻഷൻ വളാഞ്ചേരിയിൽ നടന്നു

document-workers-valanchery

ഡോക്യുമെന്റ് വർക്കേഴ്‌സ് യൂണിയൻ സംസ്ഥാന കൺവെൻഷൻ വളാഞ്ചേരിയിൽ നടന്നു

വളാഞ്ചേരി : കോർപ്പറേറ്റ് കുത്തകകൾക്കുവേണ്ടി രാജ്യത്ത് കേന്ദ്രസർക്കാർ നടപ്പാക്കുന്ന വൺ നാഷൻ-വൺ റജിസ്ട്രേഷൻ പദ്ധതിയുടെ മറവിൽ കേരളത്തിന്റെ ടെംപ്ലേറ്റ് മോഡൽ പരിഷ്കാരം ആധാരത്തിന്റെ സുരക്ഷിതത്വവും സ്വകാര്യതയും നഷ്ടപ്പെടുത്തുമെന്ന് കേരള സ്റ്റേറ്റ് ഡോക്യുമെന്റ് വർക്കേഴ്‌സ് യൂണിയൻ സംസ്ഥാന കൺവെൻഷൻ അഭിപ്രായപ്പെട്ടു.
document-workers-valanchery
ടെംപ്ലേറ്റ് സംവിധാനം നടപ്പാക്കുമ്പോൾ തൊഴിലാളികൾ വഴിയാധാരമാകുമെന്നും ഈ നീക്കത്തിൽനിന്ന് പിന്മാറണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. വളാഞ്ചേരി നഗരസഭാ ടൗൺഹാളിൽ സി.ഐ.ടി.യു. സംസ്ഥാന ട്രഷറർ പി. നന്ദകുമാർ ഉദ്ഘാടനംചെയ്തു. സംസ്ഥാന പ്രസിഡന്റ് അഡ്വ. ബി. സത്യൻ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു. ജനറൽ സെക്രട്ടറി വി.പി. സക്കറിയ, യൂണിയൻ സംസ്ഥാന വർക്കിങ് പ്രസിഡന്റ് കരകുളം ബാബു, പനയൂർ രാജേഷ്, കുരുവിക്കാട് ഗിരീഷ്‌കുമാർ, മുക്കം ശ്രീനിവാസൻ, മീര പറവൂർ, ഷാജു ഡേവിഡ് എന്നിവർ പ്രസംഗിച്ചു. കെ.എം. ഫിറോസ് ബാബു റിപ്പോർച്ച് അവതരിപ്പിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!