കോളേജ് വിദ്യാർഥികൾക്ക് ഡോക്യുമെന്ററി മത്സരം
മലപ്പുറം: തെരഞ്ഞെടുപ്പ് സാക്ഷരതാ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ സജീവമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ കോളേജ് വിദ്യാർഥികൾക്കായി തെരഞ്ഞെടുപ്പ് കമീഷൻ ഡോക്യുമെന്ററി മത്സരം നടത്തും. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള സർക്കാർ -എയ്ഡഡ് കോളേജുകളിലെയും യൂണിവേഴ്സിറ്റികളിലെയും വിദ്യാർഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം.
കോളേജുകൾ 30നകം വിവരം അറിയിച്ച് ഡിസംബർ 20നകം ഡോക്യുമെന്ററി കലക്ടറേറ്റ് ഇലക്ഷൻ വിഭാഗത്തിൽ ലഭ്യമാക്കണം. ജില്ലയിൽനിന്നും തെരഞ്ഞെടുക്കപ്പെടുന്ന രചനകൾ തെരഞ്ഞെടുപ്പു കമീഷന് സമർപ്പിക്കും. സംസ്ഥാനതലത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്ന ഡോക്യുമെന്ററികൾക്ക് ക്യാഷ് പ്രൈസ്, അവാർഡ്, ലോഗോ, സർട്ടിഫിക്കറ്റ് എന്നിവ നൽകും. ഫോൺ – 0483 2734990.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here