വളാഞ്ചേരി നഗരസഭയില്‍ ഡൊമിസിലിയറി കോവിഡ് കെയര്‍ സെന്റര്‍ ആരംഭിച്ചു
വളാഞ്ചേരി: രോഗലക്ഷണങ്ങൾ ഇല്ലാത്ത കോവിഡ് ബാധിതരെ പരിചരിക്കുന്ന ഡൊമിസിലിയറി കോ വിഡ് കെയർ സെന്റർ – (ഡിസിസി) വളാഞ്ചേരി എം.ഇ.എസ് സെൻട്രൽ സ്കൂളിൽ ആരംഭിച്ചു. വളാഞ്ചേരി നഗരസഭ പരിധിയിലെ വീടുകളിൽ ഐസൊലേഷനിൽ താമസിക്കുവാൻ സൌകര്യമില്ലാത്തതും രോഗലക്ഷണങ്ങൾ ഇല്ലാത്തതുമായ കോവിഡ് ബാധിതർക്ക് വേണ്ടിയാണ് ഈ സൌകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.
നഗരസഭയിലെ പ്രയാസമനുഭവിക്കുന്ന കോവിഡ് രോഗികൾക്ക് ഡൊമിസിലിയറി കോവിഡ് കെയർ സെന്റർ ഒരാശ്വാസമാകുമെന്ന് വളാഞ്ചേരി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ പറഞ്ഞു. നിലവിൽ 25 പേർക്കുള്ള സൌകര്യമാണ് ഇവിടെ ഏർപ്പെടുത്തിയിട്ടുള്ളത്. 100 പേരെ വരെ കിടത്തി ചികിത്സിക്കാവുന്ന സംവിധാനമാക്കി ഇതിനെ മാറ്റാൻ കഴിയുമെന്ന് ചെയർമാൻ കൂട്ടിച്ചേർത്തു. ചികിത്സ വേണ്ട രോഗികളെ ഇവിടെ പരിചരിക്കുന്നതല്ല.
ഡിസിസിയിലേയ്ക്ക് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന നഗരസഭയുടെ അഭ്യർത്ഥനമാനിച്ച് ധാരാളം വ്യക്തികളും സ്ഥാപനങ്ങളും ഡിസിസി യിലെ സംവിധാനങ്ങൾ ഒരുക്കുന്നതിനായി മുന്നോട്ട് വന്നിട്ടുണ്ട്. എം ഇ എസ് സെൻട്രൽ സ്കൂൾ അനുവദിച്ച മാനേജ്മെൻറിനും, 25 സ്റ്റീൽ കട്ടിലുകൾ അനുവദിച്ച എം ഇ എസ് കോളേജ് മാനേജ്മെൻറിനും നഗരസഭയുടെ നന്ദി അറിയിച്ചു. ഡിസിസിയുടെ നടത്തിപ്പിനുള്ള വളണ്ടിയര്‍മാരായി സന്നദ്ധ സേവനത്തിനായി വളാഞ്ചേരി മുനിസിപ്പാലിറ്റിയിൽ രജിസത്രർ ചെയ്തവർ, ട്രോമ കെയർ യൂണിറ്റ് വളാഞ്ചേരി, വ്യാപാരി വ്യവസായി ഏകോപന സമിതി വളാഞ്ചേരി യൂണിറ്റ്, വ്യാപാരി യൂത്ത് വിംഗ്, രാഷ്ട്രീയ പാർട്ടികൾ, പ്രസ്സ് ക്ലബ് വളാഞ്ചേരി, മീഡിയ ക്ലബ് വളാഞ്ചേരി, യുവജന ,വിദ്യാർത്ഥി സംഘടനകൾ തുടങ്ങിയവർ മുന്നോട്ട് വന്നിട്ടുണ്ട്. വളാഞ്ചേരി ഐ എം എ , ഡി സി സി കേന്ദ്രത്തിൽ വന്ന് ഡോക്ടർമാരുടെ സേവനമടക്കമുള്ള സൗകര്യങ്ങൾ ചെയ്യാം എന്ന് അറിയിച്ചിട്ടുണ്ട്. ആദ്യത്തെ 15 ദിവസത്തെ രാത്രി ഭക്ഷണം ദയ ചാരിറ്റിബിൾ സെൻറർ കൊട്ടാരം നൽകാമെന്ന് അറിയിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട ആരോഗ്യകേന്ദ്രത്തിലെ ഡോക്ടറുടെയും വാര്‍ഡ് തല ആശാവര്‍ക്കര്‍മാരുടേയും കൗണ്‍സിലര്‍മാരുടേയും റഫറന്‍സോടുകൂടി മുനിസിപ്പൽ തല സമിതിയാണ് രോഗികളെ ഡി സി സിയില്‍ പ്രവേശിപ്പിക്കുന്നത്. മാലിന്യസംസ്കരണത്തിനും ശുചീകരണത്തിനും കുടുംബശ്രീ മുഖേനെ നഗരസഭ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വരും ദിവസങ്ങളില്‍ കൂടുതല്‍ രോഗികളെ പ്രവേശിപ്പിക്കേണ്ടി വരാന്‍ സാധ്യതയുള്ളതിനാല്‍ ഡിസിസിയുടെ നടത്തിപ്പിനായി പൊതുജനങ്ങളില്‍ നിന്നും സന്നദ്ധ സംഘടനകളിൽ നിന്നും സഹായ സഹകരണം ഉണ്ടാവണമെന്ന് ചെയർമാൻ അഭ്യർത്ഥിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here