ദൂരദര്‍ശന്റെ മഞ്ചേരി നിലയം 12-ന് പൂട്ടും
മഞ്ചേരി: ദൂരദര്‍ശന്റെ മഞ്ചേരിയില്‍നിന്നുള്ള സംപ്രേക്ഷണം അവസാനിപ്പിക്കാന്‍ ഉത്തരവിറങ്ങി. ശക്തികുറഞ്ഞ പ്രസരണികള്‍ അടച്ചുപൂട്ടാനുളള പ്രസാര്‍ഭാരതി നിര്‍ദേശത്തെ തുടര്‍ന്നാണിത്. തൊടുപുഴയിലെ ട്രാന്മിറ്ററും പൂട്ടും. 12 വരെ മാത്രമെ ഇവ പ്രവര്‍ത്തിക്കുകയുളളു.
മഞ്ചേരി ദൂരദര്‍ശന്‍കേന്ദ്രത്തിലെ ജീവനക്കാരെ മാസങ്ങള്‍ക്ക് മുന്‍പ് ആകാശവാണി എഫ്.എമ്മിലേക്ക് പുനര്‍വിന്യസിച്ചിരുന്നു. 28 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മഞ്ചേരിയില്‍നിന്ന് ദൂരദര്ശന് സംപ്രേക്ഷണം തുടങ്ങിയത്. കോളേജ് കുന്നിന്റെ മുകളില്‍നിന്ന് സമീപപ്രദേശങ്ങളിലേക്ക് തടസ്സങ്ങളൊന്നുമില്ലാതെ സംപ്രേക്ഷണം നടന്നു. എന്നാല്‍ കേബിള്ചാനലും സ്വകാര്യ ഡി.ടി.എച്ചും ശക്്തമായതോടെ പ്രേക്ഷകര്‍ കുറഞ്ഞു.
സംസ്ഥാനത്തെ 14 ലോ പവര്‍ ട്രാന്‍സ്മിറ്ററുകളാണ് പ്രതിസന്ധിയെത്തുടര്‍ന്ന് പൂട്ടുന്നത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here