കുറ്റിപ്പുറം ടൗൺ ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ളക്സ് : അന്തിമ ഡി.പി.ആർ. തയ്യാറായി
കുറ്റിപ്പുറം : ടൗൺ ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ളക്സ് ആധുനികസൗകര്യങ്ങളോടെ നിർമിക്കുന്നതിന്റെ അന്തിമ ഡി.പി.ആർ. തയ്യാറായി. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണസൊസൈറ്റിയാണ് അന്തിമ ഡി.പി.ആർ. തയ്യാറാക്കിയത്. അന്തിമ ഡി.പി.ആർ. പഞ്ചായത്ത് ഭരണസമിതിക്കു മുൻപിൽ അവതരിപ്പിക്കുന്നതിനായി ഊരാളുങ്കൽ സാങ്കേതികവിഭാഗം തിങ്കളാഴ്ച പഞ്ചായത്തിലെത്തും. അന്തിമ ഡി.പി.ആർ. തയ്യാറാക്കുന്നതിന് ബസ് സ്റ്റാൻഡ് അധീനസ്ഥലത്തിന്റെ അതിർനിർണയത്തിനായി സ്വകാര്യ ഏജൻസി നടത്തിയ ഡിജിറ്റൽ സർവേക്ക് താലൂക്ക് സർവേ വിഭാഗം അംഗീകാരംനൽകാൻ വൈകിയതാണ് അന്തിമ ഡി.പി.ആർ. തയ്യാറാക്കുന്നതിന് കാലതാമസം നേരിട്ടത്.
പദ്ധതിക്കായി ആദ്യം രണ്ട് ഡി.പി.ആറുകൾ ആണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റി തയ്യാറാക്കിയത്. ഇതിൽ ഒരു ഡി.പി.ആർ. മാർച്ച് മാസത്തിൽ നടന്ന പൊതുചർച്ചയിൽ പൊതുജനങ്ങളുടെ കൂടി നിർദേശങ്ങൾ അംഗീകരിച്ച് ഭരണസമിതി അംഗീകരിച്ചിരുന്നു. പൊതുജനങ്ങളിൽനിന്നും അംഗങ്ങളിൽനിന്നും ഉയർന്ന നിർദേശങ്ങളിൽ പ്രായോഗികമായി നടപ്പിലാക്കാൻ കഴിയുന്ന നിർദേശങ്ങൾകൂടി ഉൾപ്പെടുത്തിയുള്ള അന്തിമ ഡി.പി.ആർ. ആണ് ഊരാളുങ്കൽ ഇപ്പോൾ തയ്യാറാക്കിയിരിക്കുന്നത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here