കുറ്റിപ്പുറം ഗവ. താലൂക്ക് അശുപത്രി മെഡിക്കൽ ഓഫീസർ ഡോ. ആലിയാമു നിര്യാതനായി
കുറ്റിപ്പുറം: കുറ്റിപ്പുറം താലൂക്ക് ആശുപത്രി സൂപ്രണ്ടും മെഡിക്കല്‍ ഓഫീസറുമായ ഡോ.ആലിയാമു(54) നിര്യാതനായി. മണ്ണാര്‍ക്കാട് അലനല്ലൂര്‍ സ്വദേശിയാണ് മരണപ്പെട്ട ഡോ.ആലിയാമു. നെഞ്ചുവേദനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കോട്ടക്കല്‍ മിംസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് അന്ത്യം. സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തിയും നിസ്വാര്‍ത്ഥ സേവനം നല്‍കിയും ജനഹൃദയങ്ങളില്‍ ഇടം നേടിയ വ്യക്തിത്വമാണ്. വളാഞ്ചേരി നടക്കാവിൽ ആശുപത്രിയില്‍ ഇ എന്‍ ടി സര്‍ജ്ജന്‍ ആയാണ് തുടക്കം. പിന്നീട് ഇരിമ്പിളിയം, എടയൂര്‍ ഗവൺമെന്റ് പി എച്ച് സികളിലും പ്രവര്‍ത്തിച്ചു. മൃതദേഹം ആശുപത്രിയിൽ നിന്നും വളാഞ്ചേരി കൊളമംഗലത്തുള്ള വീട്ടിൽ എത്തിച്ച് രാത്രി 9.30 വരെ പൊതുദർശനത്തിന് വെക്കും. തുടർന്ന് സ്വദേശമായ മണ്ണാർക്കാട്ടേക്ക് കൊണ്ടു പോകും.ഖബറടക്കം ബുധനാഴ്ച നടക്കും
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here