കോട്ടയ്ക്കൽ ആയുർവേദ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. സി.വി. ജയദേവൻ അന്തരിച്ചു
കോട്ടയ്ക്കൽ : കോട്ടയ്ക്കൽ വൈദ്യരത്നം പി.എസ്. വാരിയർ ആയുർവേദ കോളേജ് മുൻ പ്രിൻസിപ്പൽ കൈത്രവാരിയത്ത് ഡോ. സി.വി. ജയദേവൻ (61) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ബെംഗളൂരുവിലായിരുന്നു അന്ത്യം. കോട്ടയ്ക്കൽ ആര്യവൈദ്യശാലാ മുൻ ഫാക്ടറി മാനേജർ കെ.വി. രുദ്രവാരിയരുടെയും രാധാവാരസ്യാരുടെയും മകനായ ജയദേവൻ കോളേജ് ആശുപത്രി സൂപ്രണ്ട്, കായകല്പ വിഭാഗം മേധാവി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരള ആയുർവേദിക് സ്റ്റഡീസ് ആൻഡ് റിസർച്ച് സൊസൈറ്റി സി.ഇ.ഒയുടെ ചുമതല വഹിച്ചിരുന്നു. കേരളത്തിനകത്തും പുറത്തുമുള്ള വിവിധ സർവകലാശാലകളിൽ ആയുർവേദ ബോർഡ് ഓഫ് സ്റ്റഡീസ്, ഫാക്കൽട്ടി ഓഫ് ആയുർവേദ എന്നിവയിൽ അംഗമായിരുന്നു. ഭാര്യ: ഡോ. സിന്ധുലത(മെഡിക്കൽ ഓഫീസർ, ആയുഷ് വകുപ്പ്), മക്കൾ: പാർവതി (പിന്നണിഗായിക, ഐ.ഐ.എസ്.സിയിൽ ഗവേഷക) പവിത്ര ( ബയോടെക്നോളജിസ്റ്റ്, ബെംഗളൂരു). മരുമകൻ: അർജുൻ (എൻജിനിയർ). മൃതദേഹം ശനിയാഴ്ച രാവിലെ ഒൻപതിന് കോട്ടയ്ക്കൽ ആയുർവേദ കോളേജിലെത്തിക്കും. പൊതുദർശനത്തിനു ശേഷം എ.ആർ. നഗറിലെ വീട്ടിലെത്തിക്കും. തുടർന്ന് ശവസംസ്കാരം കോഴിക്കോട് പുതിയ പാലം ശ്മശാനത്തിൽ.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here