HomeNewsGood Samaritanഡോ കഫീൽ ഖാന് ഊഷ്മള സ്വീകരണമൊരുക്കി കേരളം

ഡോ കഫീൽ ഖാന് ഊഷ്മള സ്വീകരണമൊരുക്കി കേരളം

kafeel-khan

ഡോ കഫീൽ ഖാന് ഊഷ്മള സ്വീകരണമൊരുക്കി കേരളം

മലപ്പുറം: ഉത്തർ പ്രദേശിലെ ഖൊരക്പൂരിൽ കുരുന്നു മക്കളുടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചതിന് യോഗി ആദിത്യനാഥിന്റെ ഭരണകൂടം 8 മാസക്കാലം ജയിലിലടച്ച ഡോ. കഫീൽ ഖാന് കേരളത്തിന്റെ ആദരം. ജയിൽ വാസത്തിനുശേഷം പുറത്തിറങ്ങിയ കേരളത്തിൽ ഡോകടർമാരുടെ കൂട്ടായ്മയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം.
ഭീഷണികൾക്കു നടുവിലാണെങ്കിലും ഗോരഖ്പുരിലെ കുട്ടികൾക്കുവേണ്ടി അവിടെത്തന്നെ ജോലി ചെയ്യുമെന്ന് ഉത്തർപ്രദേശിലെ ബിആർഡി മെഡിക്കൽ കോളജിലെ ശിശുരോഗവിദഗ്ധൻ ഡോ. കഫീൽ ഖാൻ. ഓക്സിജൻ സിലിണ്ടർ ക്ഷാമംമൂലം ഒട്ടേറെ കുട്ടികൾ മരിച്ച ബിആർഡി ആശുപത്രിയിലെ അസിസ്റ്റന്റ് പ്രഫസർ കൂടിയായ കഫീൽ ഖാൻ, ഡോക്‌ടർമാരുടെ കൂട്ടായ്‌മയായ എത്തിക്കൽ മെഡിക്കൽ ഫോറം ഉത്തര മേഖലാ സംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു.

കുട്ടികൾ മരിച്ച സംഭവത്തിൽ കുറ്റക്കാരനെന്ന് ആരോപിച്ച് അറസ്‌റ്റ് ചെയ്ത അദ്ദേഹം എട്ടു മാസത്തിനു ശേഷമാണ് ജാമ്യത്തിലിറങ്ങിയത്. കുട്ടികൾ കൂട്ടത്തോടെ മരിച്ച സംഭവത്തിന്റെ ഉത്തരവാദിത്തം ഉത്തർപ്രദേശ് സർക്കാരിനാണ്. കരാറുകാരൻ പലതവണ ആവശ്യപ്പെട്ടിട്ടും ഓക്സിജൻ സിലിണ്ടറിന്റെ പണം നൽകിയില്ല. ദുരന്തം നടക്കുമ്പോൾ ബിആർഡി മെഡിക്കൽ കോളജിന്റെ അക്കൗണ്ടിലുണ്ടായിരുന്നത് 6,000 രൂപ മാത്രമാണ്.
നേരിട്ട് വിവരങ്ങൾ അന്വേഷിക്കാതെയാണ് പല ദേശീയ മാധ്യമങ്ങളും വാർത്ത കൊടുത്തത്. കേരളത്തിലെ മാധ്യമങ്ങൾ വസ്‌തുനിഷ്ഠമായി റിപ്പോർട്ട് ചെയ്തതിൽ സന്തോഷമുണ്ട്. സംഭവത്തിനു ശേഷം ഇന്ത്യയിലെയും വിദേശത്തെയും വിവിധ സ്ഥാപനങ്ങൾ ക്ഷണിച്ചിരുന്നു. ഗോരഖ്പുരിലെ കുട്ടികളെ വിട്ട് എങ്ങോട്ടുമില്ല. സർവീസിൽ തിരിച്ചെടുത്തില്ലെങ്കിൽ സൗജന്യസേവനം നൽകുന്ന ആശുപത്രി തുടങ്ങുമെന്നും കഫീൽ ഖാൻ കൂട്ടിച്ചേർത്തു. ഡോ. ബിനൂബ് കണ്ണിയൻ, ഡോ. അബ്‌ദുറഹ്‌മാൻ ഡാനി, ഡോ. ജാഫർ ബഷീർ, ഡോ. ഷിംന അസീസ്, ഡോ. സലാവുദ്ദീൻ എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!