ഇ-സഞ്ജീവനി സേവനം; ജില്ലയിലെ മികച്ച ഡോക്ടർമാരുടെ പട്ടികയിൽ വളാഞ്ചേരി സ്വദേശിനി ഡോ നൂർജഹാനും
മലപ്പുറം: ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സക്കായി എത്തുന്ന രോഗികൾക്ക് മെഡിക്കൽ കോളേജുകളിലെ ഉൾപ്പെടെയുള്ള വിദഗ്‌ധ ഡോക്ടർമാരുമായി സൗജന്യമായി വീഡിയോ കോൺഫറൻസിങ്ങ് വഴി ബന്ധപ്പെടുന്നതിനും അവർ രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സാ രീതി നിർദേശിക്കുകയും ചെയ്യുന്ന ഇ-സഞ്ജീവനി പദ്ധതിയിൽ അഭിമാനകരമായ നേട്ടവുമായി വളാഞ്ചേരി നഗരസഭ. പദ്ധതിയിൽ മികച്ച പ്രകടനം കാഴ്ചവച്ച മലപ്പുറം ജില്ലയിലെ ഡോക്ടർമാരുടെ പട്ടികയിൽ വളാഞ്ചേരി നഗരസഭയിലെ അർബൻ പ്രൈമറി ഹെൽത്ത് സെന്ററിൽ മെഡിക്കൽ ഓഫീസർ ഡോ നൂർജഹാനും. മൊബൈൽ ഫോൺ അനുബന്ധ വ്യാപരികളുടെ സംഘടന എം.പി.ആർ.എകെ സംസ്ഥാന ജനറൽ സെക്രട്ടറി റബിയ മുഹമ്മദ്കുട്ടിയുടെ മകളാണ് ഡോ നൂർജഹാൻ. ഡോ: നൂർജഹാന്റെ പരിശ്രമവും ആത്മാർത്ഥതയും മൂലം നാല് മാസത്തിനുള്ളിൽ മുന്നൂറിലധികം രോഗികൾക്ക് വിദഗ്ദ്ധ ചികിത്സ ലഭ്യമാവുകയും നഗരസഭയിലെ നഗര പ്രാഥമികാരോഗ്യ കേന്ദ്രം ജില്ലയിൽ ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു. മലപ്പുറത്ത് ഇന്ന് രാവിലെ നടക്കുന്ന ചടങ്ങിൽ മന്ത്രി വി അബ്ദുറഹിമാനിൽ നിന്ന് പുരസ്കാരം സ്വീകരിക്കും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here