ഡോ. പി.എം വാരിയർ കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി
കോട്ടക്കൽ: കോട്ടക്കൽ ആര്യവൈദ്യശാലയുടെ പുതിയ മാനേജിങ് ഡയറക്ടറായി ഡോ.പി.എം വാരിയരെ (മാധവൻ കുട്ടി വാര്യർ) നിയമിച്ചു. ഇന്ന് നടന്ന ട്രസ്റ്റ് ബോർഡ് യോഗത്തിലാണ് ഡോ.പി.എം.വാരിയരെ മാനേജിങ് ട്രസ്റ്റിയായി തിരഞ്ഞെടുത്തത്. ഇന്നലെ അന്തരിച്ച പി.കെ വാര്യരുടെ മരുമകനാണ് (സഹോദരിയുടെ പുത്രൻ) ഇദ്ദേഹം.
തിരുവനന്തപുരം ആയുർവ്വേദ കോളേജിൻ നിന്നും എം.ഡി. ബിരുദം നേടി. 1969 ൽ അസി. ഫിസിഷ്യനായി ജോലിയിൽ പ്രവേശിച്ചു. 2007 മുതൽ ട്രസ്റ്റ് ബോർഡ് അംഗമാണ്. ഗവേണിംഗ് ബോഡി കേരളാ ആയുർവ്വേദിക് സ്റ്റഡീസ് & റിസർച്ച് സൊസൈറ്റി, പ്രസിഡണ്ട് ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ ഐ.എസ്.എം, സിസ്റ്റം ഫെലോരാഷട്രീയ വിദ്യാപീഠം, കേരള സംസ്ഥാനം ഏർപ്പെടുത്തിയധന്വന്തരീ അവാർഡ് (2014) ഭിഷക് ശ്രഷ്ഠ അവാർഡ് (2015) എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്. നിരവധി ദേശീയ അന്തർദേശീയ സെമിനാറുകളിൽ പേപ്പറുകൾ അവതരിപ്പിച്ചിട്ടുണ്ട്. അച്ഛൻ ചെറുനെല്ലിക്കാട്ട് രാമ വാരിയർ, അമ്മ പന്നിയമ്പള്ളി വാരിയത്ത് പാർവ്വതി എന്ന കുഞ്ഞുകുട്ടി വാരസ്യാർ, ഭാര്യ ഷെലജാ മാധവൻകുട്ടി (സീനിയർ മാനേജർ മെറ്റീരിയൽസ്, ആര്യവൈദ്യശാലാ)
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here