HomeNewsLiteratureപൂതപ്പാട്ട് കന്നഡയിലേക്ക് വിവർത്തനം ചെയ്ത ഡോ.സുഷമാ ശങ്കർ ഇടശ്ശേരി സാഹിത്യ മന്ദിരം സന്ദർശിച്ചു

പൂതപ്പാട്ട് കന്നഡയിലേക്ക് വിവർത്തനം ചെയ്ത ഡോ.സുഷമാ ശങ്കർ ഇടശ്ശേരി സാഹിത്യ മന്ദിരം സന്ദർശിച്ചു

dr-sushama-shankar-edassery-memorial

പൂതപ്പാട്ട് കന്നഡയിലേക്ക് വിവർത്തനം ചെയ്ത ഡോ.സുഷമാ ശങ്കർ ഇടശ്ശേരി സാഹിത്യ മന്ദിരം സന്ദർശിച്ചു

എടപ്പാള്‍: ഇടശ്ശേരിയുടെ പൂതപ്പാട്ട് കന്നഡയിലേക്ക് വിവർത്തനം ചെയ്ത എഴുത്തുകാരിയും വിവർത്തകയുമായ ഡോ.സുഷമാ ശങ്കർ പൊന്നാനിയിലെ ഇടശ്ശേരി സാഹിത്യ മന്ദിരം സന്ദർശിച്ചു. ഇടശ്ശേരിയുടെ കൃതികൾ ആദ്യമായാണ് കന്നഡയിലേക്കെത്തുന്നത്. പൂതപ്പാട്ടിന്റെ നാടൻ താളം കൈവിടാതേയാണ് വിവർത്തനം നിർവഹിച്ചിരിക്കുന്നതെന്ന് സുഷമാ ശങ്കർ പറഞ്ഞു. ഭൂതദഹാടു എന്ന പേരിലാണ് പൂതപ്പാട്ട് കന്നഡ കാവ്യാസ്വാദകരിലേക്കെത്തിയിട്ടുള്ളത്. പുസ്തകത്തിന്റെ പ്രകാശനം നവംബർ ഏഴിന് ഷാർജ ബുക്ക് ഫെസ്റ്റിവലിൽ നടന്നു. സുഷമാ ശങ്കർ ദ്രാവിഡ ഭാഷാ വിവർത്തക സംഘത്തിന്റെ അധ്യക്ഷ കൂടിയാണ്. കവിയുടെ പാദങ്ങളിൽ കന്നഡ വിവർത്തനം സമർപ്പിച്ചതിന്റെ ചാരിതാർത്ഥ്യം പ്രകടിപ്പിച്ചും ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകിയുമാണ് അവർ ബാംഗ്ലൂർക്ക് മടങ്ങിയത്. സെക്രട്ടറി അഡ്വ.ജിസൻ.പി. ജോസ്, വിജു നായരങ്ങാടി, പി.കെ. സദാനന്ദൻ, വി.കെ.പ്രശാന്ത് എന്നിവർ എഴുത്തുകാരിയെ സ്വീകരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!