കാടാമ്പുഴയിലെ ദ്രവ്യകലശം സമാപിച്ചു
കാടാമ്പുഴ: കാടാമ്പുഴ ഭഗവതീക്ഷേത്രത്തിലെ ദ്രവ്യകലശം പരികലശാഭിഷേകങ്ങൾ, പാണി എന്നിവയ്ക്കുശേഷം ബ്രഹ്മകലശാഭിഷേകത്തോടെ സമാപിച്ചു. തന്ത്രി അണ്ടലാടിമന ദിവാകരൻ നമ്പൂതിരിപ്പാടിെന്റയും പരമേശ്വരൻ നമ്പൂതിരിപ്പാട്, ഉണ്ണി നമ്പൂതിരിപ്പാട് എന്നിവരുടെയും കാർമികത്വത്തിൽ 18-നാണ് ദ്രവ്യകലശച്ചടങ്ങുകൾ തുടങ്ങിയത്.
അങ്കുരാരോപണം, പ്രാസാദശുദ്ധി, ഹോമങ്ങൾ തുടങ്ങിയ ശുദ്ധിക്രിയകളോടെ ആരംഭിച്ച് ക്ഷേത്രചൈതന്യത്തിനായും ലോകസുഖത്തിനായും വിവിധ ഹോമങ്ങൾ, അഭിഷേകം, കലശങ്ങൾ എന്നിവ നടത്തി ബ്രഹ്മകലശാഭിഷേകത്തോടെയാണ് കലശച്ചടങ്ങുകൾ സമാപിച്ചത്. മേൽശാന്തി ഹരി എമ്പ്രാന്തിരി കലശം എഴുന്നള്ളിപ്പിനുള്ള ബ്രഹ്മകലശം ഏറ്റുവാങ്ങി വേദജ്ഞരുടെ മന്ത്രജപങ്ങളോടെ ശ്രീലകത്തേക്ക് എഴുന്നള്ളിച്ചു. എക്സിക്യുട്ടീവ് ഓഫീസർ കെ. സുജാത, മലബാർ ദേവസ്വം ബോർഡ് സീനിയർ അംഗം ടി.എൻ. ശിവശങ്കരൻ എന്നിവരും ക്ഷേത്രം ജീവനക്കാരും സംബന്ധിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here