HomeNewsObituaryകുറ്റിപ്പുറത്ത് ബസ് ഡ്രൈവറെ ബസിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി

കുറ്റിപ്പുറത്ത് ബസ് ഡ്രൈവറെ ബസിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി

Rajesh-driver-durga

കുറ്റിപ്പുറത്ത് ബസ് ഡ്രൈവറെ ബസിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി

കുറ്റിപ്പുറം: ബസ് ഡ്രൈവർ ബസ്സിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. തൃശ്ശൂർ-കുറ്റിപ്പുറം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ദുർഗ ബസ്സിലെ ഡ്രൈവർ തൃശ്ശൂർ മുളയം വലക്കാവ് സ്വദേശി മുണ്ടയൂർ വളപ്പിൽ രാജേഷ് (44) നെ ആണ് ബസ്സിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി ബസ് തവനൂര്‍ വൃദ്ധ മന്ദിരത്തിന് സമീപം നിര്‍ത്തിയിട്ടതിന് ശേഷം അതിനുള്ളില്‍ കിടന്നുറങ്ങിയതായിരുന്നു. രാവിലെ ബസ്സിലെ മറ്റു ജീവനക്കാർ എത്തി തട്ടി വിളിച്ചപ്പോൾ അനക്കം ഇല്ലായിരുന്നു. ഉടനെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും മരിച്ചിരുന്നു. 20 വർഷമായി ബസ് ജീവനക്കാരനാണ് മരിച്ച രാജേഷ്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!