HomeNewsAccidentsഅപകടങ്ങളിൽ നിന്നും പാഠംപഠിക്കാത്ത വാഹനയാത്രികർ

അപകടങ്ങളിൽ നിന്നും പാഠംപഠിക്കാത്ത വാഹനയാത്രികർ

randathani-chandaparamba

അപകടങ്ങളിൽ നിന്നും പാഠംപഠിക്കാത്ത വാഹനയാത്രികർ

കോട്ടക്കൽ: തൃശൂർ – കോഴിക്കോട് ദേശീയപാതയിലെ രണ്ടത്താണി ചന്തപ്പറമ്പ് ഭാഗത്തായി അര ഡസണോളം വാഹനാപകടങ്ങളും മരണവുമാണ് ഇക്കഴിഞ്ഞ മാസങ്ങളിലായി സംഭവിച്ചത്. നാൽപ്പത് എന്ന വേഗപരിധി നിശ്ചയിച്ചിട്ടുള്ള, നീണ്ടു കിടക്കുന്ന ഈ ഭാഗത്തിലൂടെ വാഹനങ്ങൾ ചീറിപ്പാഞ്ഞാണ് കടന്നു പോകുന്നത്. താരതമ്യേന വീതി കുറവുള്ളതും നേരിയ ഇറക്കമുള്ള പ്രദേശമായതിനാലും ആപകടങ്ങൾ തുടർക്കഥയാണ്. അപകടമേഖല എന്ന മുന്നറിയിപ്പിനെ അവഗണിച്ചു ചീറിപ്പായുന്ന വാഹനങ്ങൾ എതിർ ദിശയിൽ നിന്നും വരുന്നവയ്ക്ക് സൈഡ് നൽകാനാവാതെ കൂട്ടിയിടിച്ചാണ് മിക്ക അപകടങ്ങളും സംഭവിക്കുന്നത്.

randathani-chandaparamba

രാത്രികാലങ്ങളിൽ ദീർഘദൂര സ്വകാര്യ വാഹനങ്ങളുടെ ചീറിപ്പാച്ചിലിലായിരുന്നു മാസങ്ങൾക്ക് മുൻപ് കണ്ണൂർ കേളകം സ്വദേശികളായ രണ്ടു പേരുടെ ജീവനെടുത്തത്. ഒടുവിലായി കഴിഞ്ഞയാഴ്ച കെ.എസ്.ആർ.ടി.സി ബസ്സും ബൈക്കും കൂട്ടിമുട്ടി ബൈക്ക് യാത്രികന്റെ കൈയക്ക് പൊട്ടലുണ്ടായി. സുരക്ഷാ ബോഡുകൾ തലയുയർത്തി നിൽക്കുമ്പോഴും അപകടമരണങ്ങൾ ആവർത്തിക്കുകയാണിവിടെ.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!