കോവിഡ്: ഡ്രൈവിംഗ് ടെസ്റ്റ് സേവനങ്ങൾ ഉണ്ടായിരിക്കില്ല
മലപ്പുറം: കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ടുള്ള നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഡ്രൈവിംഗ് ടെസ്റ്റ് സംബന്ധമായ എല്ലാ സേവനങ്ങളും ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവച്ചതായി മലപ്പുറം ആർടിഒ അറിയിച്ചു. 2020 ഫെബ്രുവരി ഒന്നിനു ശേഷം കാലാവധി അവസാനിക്കുന്ന എല്ലാ ഡ്രൈവിംഗ് ലൈസൻസ്/ ലേണേഴ്സ്/ കണ്ടക്ടർ ലൈസൻസ് എന്നിവയുടെ കാലാവധി 2020 സെപ്തംബർ 30വരെ നീട്ടിയിട്ടുള്ളതിനാൽ അപേക്ഷകർ ഓഫീസിലെത്തി തിരക്ക് കൂട്ടേണ്ടതില്ല.
നിലവിൽ കേരളത്തിൽ ഇഷ്യൂ ചെയ്തിട്ടുള്ള ലൈസൻസുകൾ കേന്ദ്ര സോഫ്റ്റ് വെയറായ സാരഥിയിലേക്കു പോർട്ട് ചെയ്തിട്ടുള്ളതിനാൽ ഇനി മുതൽ ലൈസൻസുകളുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ക്കുള്ള അപേക്ഷ https:// parivahangov.in എന്ന വെബ്സൈറ്റ് മുഖേന അപേക്ഷിക്കണം. തുടർന്നു ഓണ്‍ലൈൻ / ഇ-സേവാ കേന്ദ്രങ്ങൾ/ അക്ഷയ കേന്ദ്രങ്ങൾ മുഖേനയോ അപേക്ഷ ഫീസ് അടച്ച് പ്രിന്റ് എടുക്കണം. പൂർണമായ അപേക്ഷയും 42 രൂപയുടെ സ്റ്റാന്പ് പതിപ്പിച്ച സ്വന്തം മേൽവിലാസവും ഫോണ്‍ നന്പറും എഴുതിയ കവർ സഹിതം ആർടിഒ ഓഫീസിനു മുൻവശത്തെ പെട്ടിയിൽ സമർപ്പിക്കണം. കേരളത്തിൽ നിന്നു മുന്‍പ് നൽകിയിട്ടുള്ള പഴയ ബുക്ക് ഫോമിലുള്ള ലൈസൻസുകളും എന്തെങ്കിലും തെറ്റുകളുള്ളതും നിർദിഷ്ട മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷയും ഒറിജിനൽ ഡ്രൈവിംഗു ലൈസൻസും സ്റ്റാന്പ് സഹിതമുള്ള കവറും പെട്ടിയിൽ സമർപ്പിക്കണമെന്നും ആർടിഒ അറിയിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here