വളാഞ്ചേരി നഗരസഭയുടെ ജി.ഐ.എസ് അധിഷ്ഠിത മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന്റെ ഭാഗമായി ഡ്രോൺ സർവ്വേ ആരംഭിച്ചു
വളാഞ്ചേരി:-അമ്യത് 2.0 യുടെ ഉപ പദ്ധതിയായി വളാഞ്ചേരി നഗരസഭയുടെ ജി.ഐ.എസ് അധിഷ്ഠിത മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന്റെ ഭാഗമായി ഡ്രോൺ സർവ്വേ ആരംഭിച്ചു.പരിപാടി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.വളാഞ്ചേരി ഹയർസെക്കന്ററി സ്കൂളിൽ വെച്ച് ആരംഭിച്ച ഡ്രോൺ സർവ്വേ ആദ്യഘട്ടത്തിൽ നഗരസഭയുടെ മുഴുവൻ പ്രദേശങ്ങളും ഡ്രോൺ സർവ്വേ നടത്തും.രണ്ടാം ഘട്ടത്തിൽ ഡാറ്റ ശേഖരണവും നടത്തും.വളാഞ്ചരിയുടെ വികസന പ്രവർത്തനങ്ങൾക്കാവിശ്യമായ പ്രവർത്തനങ്ങൾ നടത്തുന്നതിനും,വ്യവസായ സംരഭങ്ങളുടെ സാധ്യതകൾ മനസ്സിലാക്കി വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനുമാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്.കൂടാതെ നഗരസഭ വഴി ലഭ്യമാകുന്ന സേവനങ്ങൾക്കും ഡാറ്റബേസ് ഉപകരിക്കുകയും ചെയ്യും.ടൗൺപ്ലാനിംങ് ഓഫീസർ ഡോ.പ്രതീപ് കുമാർ സ്വാഗതം പറഞ്ഞു ചടങ്ങിൽ വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ്,വിദ്യാഭ്യാസ കലാ-കായിക സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർയാൻ മുജീബ് വാലാസി,മരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൂബി ഖാലിദ്,ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ദീപ്തി ഷൈലേഷ്,കൗൺസിലർമാരായ സിദ്ധീഖ് ഹാജി കളപ്പുലാൻ,കെ.വി ഉണ്ണികൃഷ്ണൻ,കമറുദ്ധീൻ പാറക്കൽ,നൗഷാദ് നാലകത്ത്,സാജിത ടീച്ചർ,നഗരസഭ സൂപ്രണ്ട് സരസ്വാതി,വളാഞ്ചേരി ഗേൾസ് ഹൈസ്കൂൾ പ്രധാനധ്യാപകൻ ജയ്സൺ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here