ജനകീയഡോക്ടർ എം. ഗോവിന്ദന്റെ സ്മരണയിൽ ഇനി ചെഗുവേര ഡ്രഗ് ബാങ്ക് പ്രവർത്തിക്കും
വളാഞ്ചേരി : വളാഞ്ചേരിയിലെ സന്നദ്ധസേവന കൂട്ടായ്മയായ ചെഗുവേരഫോറം നടത്തുന്ന ഫ്രീ ഡ്രഗ് ബാങ്ക് ഇനി വളാഞ്ചേരിയുടെ ജനകീയഡോക്ടർ എം. ഗോവിന്ദന്റെ സ്മരണയിൽ പ്രവർത്തിക്കും. ചൊവ്വാഴ്ച രാവിലെ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഓൺലൈൻവഴി ഡ്രഗ് ബാങ്കിന് ‘ഡോ. എം. ഗോവിന്ദൻ സ്മാരക ചെഗുവേര ഫ്രീ ഡ്രഗ് ബാങ്കെ’ന്ന് നാമകരണംചെയ്തു.
നഗരസഭാധ്യക്ഷ സി.കെ. റുഫീന, സിനിമാസംവിധായകൻ ലാൽ ജോസ്, ഡോ. മുജീബ് റഹ്‌മാൻ, ഡോ. എൻ. മുഹമ്മദാലി, ഡോ. മുഹമ്മദ് റിയാസ്, ഡോ. ദീപു ജേക്കബ്, മാനവേന്ദ്രനാഥ് വളാഞ്ചേരി, എൻ.എ. മുഹമ്മദ്കുട്ടി, ഡോ. ഇഖ്ബാൽ കറ്റിപ്പുറം, കരീം വാഴക്കാട്, വി.പി. ലത്തീഫ് എന്നിവർ പങ്കെടുത്തു. വളാഞ്ചേരിയിലും പരിസരങ്ങളിലുമുള്ള നിർധനരായ മുന്നൂറിലധികം രോഗികൾക്ക് ഡോക്ടർമാർ നിർദേശിക്കുന്ന മുഴുവൻ മരുന്നകളും എല്ലാ മാസവും സൗജന്യമായി ഡ്രഗ് ബാങ്ക്‌വഴി വിതരണംചെയ്യുന്നതിന് നേതൃത്വം നൽകിയിരുന്നത് ഡോ. ഗോവിന്ദനായിരുന്നു. വർഷങ്ങളായി മരുന്നുവിതരണം ചെഗുവേര ഫോറം തുടരുന്നുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here