HomeNewsPublic Issueവേണ്ടത്ര ജീവനക്കാരില്ല; ഇരമ്പിളിയം വില്ലേജ് ഓഫിസ് പൂട്ടിയിടേണ്ട സ്ഥിതി

വേണ്ടത്ര ജീവനക്കാരില്ല; ഇരമ്പിളിയം വില്ലേജ് ഓഫിസ് പൂട്ടിയിടേണ്ട സ്ഥിതി

irimbiliyam-village

വേണ്ടത്ര ജീവനക്കാരില്ല; ഇരമ്പിളിയം വില്ലേജ് ഓഫിസ് പൂട്ടിയിടേണ്ട സ്ഥിതി

ഇരിമ്പിളിയം: വേണ്ടത്ര ജീവനക്കാർ ഇല്ലാത്തത് ഇരിമ്പിളിയം വില്ലേജ് ഓഫിസിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർക്കു ബുദ്ധിമുട്ടുണ്ടാകുന്നു. വില്ലേജ് ഓഫിസർ 2 മാസം അവധിയിലാണ്. പകരം ചുമതല നൽകിയ ഉദ്യോഗസ്ഥനു സ്ഥലംമാറ്റവുമായി. വില്ലേജ് അസിസ്റ്റന്റും അവധിയിലായതോടെ ആകെയുള്ളത് ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന പാർടൈം സ്വീപ്പർ മാത്രം.
irimbiliyam-village
ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം താലൂക്കിൽ വിവിധ ആവശ്യങ്ങൾക്ക് പോകേണ്ടതും ഫീൽഡിൽ പോയി രേഖകൾ പരിശോധിക്കേണ്ടതും വിവിധ സർട്ടിഫിക്കറ്റുകൾ നൽകേണ്ടതും ഇദ്ദേഹത്തിന്റെ ചുമലിലാണ്. 5 പേർ വേണ്ടിടത്താണ് കഴിഞ്ഞ മാസങ്ങളായി 3 പേരെ വച്ച് ഓഫിസ് പ്രവർത്തിച്ചിരുന്നത്. പഞ്ചായത്തു പ്രസിഡന്റ്, കലക്ടർ, തഹസിൽദാർ എന്നിവരുമായി ബന്ധപ്പെട്ട് പ്രശ്നത്തിന് അടിയന്തിര നടപടിയുണ്ടാവണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും നടപടിയുണ്ടായില്ല.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!