കുറ്റിപ്പുറം പോലീസ് സൂക്ഷിച്ച തൊണ്ടിവാഹനങ്ങള്‍ കത്തിനശിച്ചു
കുറ്റിപ്പുറം: പോലീസ് പിടികൂടി സൂക്ഷിച്ച തൊണ്ടിവാഹനങ്ങള്‍ കത്തിനശിച്ചു. ബുധനാഴ്ചയുണ്ടായ തീപ്പിടിത്തത്തില്‍ പതിനഞ്ചോളം വാഹനങ്ങളാണ് കത്തിനശിച്ചത്. മണല്‍ക്കടത്ത് ഉള്‍പ്പെടെ വിവിധ കേസുകളില്‍ ഉള്‍പ്പെട്ട വാഹനങ്ങളാണിവ.
ഉച്ചതിരിഞ്ഞ് രണ്ടേമുക്കാലോടെയാണ് വാഹനങ്ങളില്‍ തീപടര്‍ന്നത്. ഓട്ടോറിക്ഷകള്‍, കാറുകള്‍, ലോറികള്‍, വാനുകള്‍ തുടങ്ങിയ വാഹനങ്ങള്‍ക്കാണ് തീപിടിച്ചത്.
വൈദ്യുതക്കമ്പികളില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട്മൂലമാണ് തീപടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം.
പോലീസ് സ്റ്റേഷന് സമീപമുള്ള റോഡരികിലെ ഒഴിഞ്ഞ പറമ്പിലാണ് കസ്റ്റഡിവാഹനങ്ങള്‍ സൂക്ഷിച്ചിരുന്നത്. ദേശീയപാതയോരങ്ങളിലും മറ്റും സൂക്ഷിച്ചിരുന്ന വാഹനങ്ങള്‍ കോടതിവിധിയെത്തുടര്‍ന്ന് അവിടേക്ക് മാറ്റുകയായിരുന്നു.
കഴിഞ്ഞവര്‍ഷവും ഇവിടെ തീപടര്‍ന്ന് ഒട്ടേറെ വാഹനങ്ങള്‍ കത്തിനശിച്ചിരുന്നു. ബുധനാഴ്ചയുണ്ടായ തീപ്പിടിത്തം മണിക്കൂറുകള്‍ക്കുശേഷമാണ് കെടുത്താനായത്. പൊന്നാനി, തിരൂര്‍ എന്നിവിടങ്ങളില്‍നിന്നായി നാല് യൂണിറ്റ് അഗ്നിരക്ഷാസേനയെത്തിയാണ് ആറരയോടെ തീ പൂര്‍ണമായി കെടുത്തിയത്. തീപടര്‍ന്ന വാഹനങ്ങള്‍ക്കു സമീപത്തേക്ക് ചൂടുകാരണം പ്രവേശിക്കാന്‍ കഴിയാതിരുന്നത് തീകെടുത്തുന്നതിന് കാലതാമസമുണ്ടാക്കി.
അഞ്ചരയോടെ തീ നിയന്ത്രണവിധേയമാക്കിയെങ്കിലും പിന്നീട് വീണ്ടും തീപടര്‍ന്നതിനെത്തുടര്‍ന്ന് കൂടുതല്‍ അഗ്നിരക്ഷായൂണിറ്റുകള്‍ സ്ഥലത്തെത്തുകയായിരുന്നു. പതിനഞ്ചോളം വാഹനങ്ങള്‍ കത്തിനശിച്ചതായാണ് പോലീസ് പറയുന്നത്. കൂടുതല്‍ പരിശോധനകള്‍ക്കുശേഷമേ കൃത്യമായ കണക്കുകള്‍ ലഭിക്കുകയുള്ളൂ. കുറ്റിപ്പുറം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here