ഓൺലൈൻ പഠനത്തിന് സ്‌മാർട്ട് ഫോണുകളില്ലാത്ത കുട്ടികൾക്ക് സഹായഹസ്തവുമായി കെ.എസ്.ടി.എ, ഡി.വൈ.എഫ്.ഐ. പ്രവർത്തകർ
വളാഞ്ചേരി : ഓൺലൈൻ പഠനത്തിന് സ്‌മാർട്ട് ഫോണുകളില്ലാത്ത കുട്ടികൾക്ക് സഹായഹസ്തവുമായി കെ.എസ്.ടി.എ, ഡി.വൈ.എഫ്.ഐ. പ്രവർത്തകർ. വൈക്കത്തൂർ എ.എൽ.പി.സ്‌കൂൾ വാട്‌സാപ്പ് ഗ്രൂപ്പിൽ ഓൺലൈൻ പഠനത്തിനു സാധിക്കാതെവന്ന മൂന്ന് കുടുംബങ്ങളിലെ വിദ്യാർഥികൾക്കാണ് വളാഞ്ചേരി ഹൈസ്‌കൂൾ കെ.എസ്.ടി.എ. യൂണിറ്റും ഡി.വൈ.എഫ്.ഐ. എച്ച്.എസ്. യൂണിറ്റും ചേർന്ന് സ്‍മാർട്ട്‌ഫോണുകൾ നൽകിയത്.
കെ.എസ്.ടി.എ. പ്രതിനിധികളായ കെ. പ്രേമരാജൻ, സുമേഷ്, ഡി.വൈ.എഫ്.ഐ. പ്രതിനിധി ജിനീഷ്, സക്കീർ, ഷിനിൽ, ജിത്തു, പി.ടി.എ. പ്രസിഡന്റ് നസീർ തിരൂർക്കാട്, വൈസ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ, പ്രഥമാധ്യാപിക ഖദീജ തുടങ്ങിയവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here