HomeNewsPoliticsവികസന മുരടിപ്പെന്ന് ആക്ഷേപം; എടയൂർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ച് ഡി.വൈ.എഫ്.ഐ

വികസന മുരടിപ്പെന്ന് ആക്ഷേപം; എടയൂർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ച് ഡി.വൈ.എഫ്.ഐ

dyfi-march-edayur-panchayath

വികസന മുരടിപ്പെന്ന് ആക്ഷേപം; എടയൂർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ച് ഡി.വൈ.എഫ്.ഐ

എടയൂർ: എടയൂർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി ഡി.വൈ.എഫ്.ഐ. വികസനമുരടിപ്പ്, സ്വജനപക്ഷപാതം അഴിമതി,കെടുകാര്യസ്ഥത, എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി പിടിച്ചാണ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തിയത്. മാർച്ചിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. മാർച്ച് സി.പി.ഐ(എം) ഏരിയ സെക്രട്ടറി കെ.പി.ശങ്കരൻ ഉദ്ഘാടനം ചെയ്തു. എടയൂർ ലോക്കൽ സെക്രട്ടറി പി എം മോഹനൻ മാസ്റ്റർ, ഡി.വൈ.എഫ്.ഐ വളാഞ്ചേരി ബ്ലോക്ക് പ്രസിഡൻറ് എം അഖിൽ തുടങ്ങിയവർ സംസാരിച്ചു. അനൂപ് അധ്യക്ഷത വഹിച്ച പരിപാടിയിൽ എം ഷബീർ സ്വാഗതവും പി എം നിതിൻ നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!