ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താൻ വേറിട്ടൊരു മാതൃകയുമായി സമ
വളാഞ്ചേരി: വേറിട്ടൊരു മാതൃകയിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തി ഡി.വൈ.എഫ്.ഐ വളാഞ്ചേരി ബ്ളോക്ക് കമ്മറ്റിയിലെ വനിതാ കൂട്ടായ്മയായ സമ. സമയുടെ പ്രവർത്തകരുടെ നേതൃത്വത്തില്‍ ഇരുമ്പിളിയത്ത് പുഴയില്‍ നിന്ന് കക്ക വാരുകയും അത് വിറ്റ് പണം കണ്ടെത്തുകയും ചെയ്തു. ഡി.ഐ.എഫ്.ഐ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുവാന്‍ റീസൈക്കിള്‍ കേരള എന്ന ക്യാംപെയിനിങ്ങിന്റെ ഭാഗമായി പാഴ് വസ്തുക്കൾ ശേഖരിച്ച് വില്ക്കുകകയും ചെയ്യുന്നതടക്കം വിവിധങ്ങളായ ക്യാംപെയ്നിങ്ങുകളും പ്രവര്ത്തസനങ്ങളും ഏറ്റെടുത്ത് നടത്തുകയാണ്. ഈ ക്യാംപെയിനിങ്ങിന്റെങ ഭാഗമായാണ് വളാഞ്ചേരി ഡി.വൈഎഫ്.ഐ യുവതീ സബ്കമ്മറ്റിയായ സമയുടെ നേതൃത്വത്തില്‍ കക്ക ശേഖരിച്ച് വില്പിന നടത്തിയത്. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മറ്റിയംഗം സജിത ഇ.എം, ബ്ളോക്ക് കമ്മറ്റി അംഗങ്ങളായ പ്രജില പി.പി, നയന എം, മഹിമ, അപര്ണമ, സഞ്ജന എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കണ്ടെത്തിയ പണം ദുരിതാശ്വാസനിധിയിലേക്ക് ഏല്‍പ്പിക്കുമെന്ന് ഇവര്‍ അറിയിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here