ജീവനക്കാരിയുടെ മരണം; തൊഴിൽ ചൂഷണം ആരോപിച്ച് വളാഞ്ചേരി യാറ മാളിനു മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ച് ഡി.വൈ.എഫ്.ഐ
വളാഞ്ചേരി: വളാഞ്ചേരിയിലെ യാറ ഹൈപ്പർ മാർക്കറ്റിൽ ജോലി ചെയ്ത് വന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ സ്ഥാപനത്തിനു മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. തൊഴിൽ പീഢനം മൂലമാണ് യുവതി ആത്മഹത്യ ചെയ്തതെന്ന ആരോപിച്ചാണ് ഡി.വൈ.എഫ്.ഐ വളാഞ്ചേരി മുനിസിപ്പൽ കമ്മറ്റി യാറ മാളിനുമുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചത്. ഡി.വൈ.എഫ്.ഐ കാവുംപുറം മേഖല സെക്രട്ടറി ആഖിൽ ആലുങ്ങൽ അധ്യക്ഷത വഹിച്ച ധർണ്ണ സമരം ഡി.വൈ.എഫ്.ഐ വളാഞ്ചേരി ബ്ലോക്ക് കമ്മറ്റി ജോയിന്റ് സെക്രട്ടറി അശ്വിൻ ഉത്ഘാടനം നിർവ്വഹിച്ചു. സി.പി.ഐ(എം) വളാഞ്ചേരി ലോക്കൽ കമ്മറ്റി സെക്രട്ടറി കെ.എം ഫിറോസ് ബാബു ധർണ്ണസമരത്തിനെ അഭിവാദ്യം ചെയ്തു സംസാരിച്ചു. ധർണ്ണസമരത്തിന് ഡി.വൈ.എഫ്.ഐ വളാഞ്ചേരി മേഖല സെക്രട്ടറി ജയൻ സ്വാഗതവും, ഡി.വൈ.എഫ്.ഐ കാവുംപുറം മേഖല പ്രസിഡന്റ് ഹരീഷ് നന്ദിയും പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here