പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ വലിയകുന്നിൽ അടുപ്പ് കൂട്ടൽ സമരം നടത്തി
ഇരിമ്പിളിയം:രാജ്യത്ത് അനുദിനം വർധിച്ച് കൊണ്ടിരിക്കുന്ന പെട്രോൾ ഡീസൽ പാചകവാതക വില കേന്ദ്രം വർധിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ വളാഞ്ചേരി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ അടുപ്പ് കൂട്ടൽ സമരം സംഘടിപ്പിച്ചത്.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില താഴുമ്പോളും ഇന്ധന വില കുത്തനെ വർധിപ്പിച്ച് ജനങ്ങളെ പിഴിയുകയാണ് കേന്ദ്രം. പ്രധാന നഗരങ്ങളിലെല്ലാം എണ്ണവില ലിറ്ററിന് 100 തൊട്ടു. ഈ കോവിഡ് കാലത്തും ജനങ്ങളെ പിഴിഞ്ഞ് കുത്തകകളെ സഹായിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. പാചകവാതകത്തിനും 70 രൂപ വർധിപ്പിക്കുകയും സബ്സിഡി നിർത്തലാക്കുകയോ തടഞ്ഞ് വെക്കുകയോ ചെയ്തിട്ടുമുണ്ട്. ഡി.വൈ.എഫ്.ഐ ബ്ലോക്ക് ട്രഷറർ സി.സുരേഷ് പരിപാടി ഉദ്ഘാടനം ചെയ്തു.മേഖല സെക്രട്ടറി ജംഷീർ ഇരിമ്പിളിയം, എസ്.എഫ്.ഐ ഏരിയ സെക്രട്ടറി എം. സുജിൻ, സജീഷ്, സബ്നേഷ് എന്നിവർ സംസാരിച്ചു. വളാഞ്ചേരി മേഖല സെക്രട്ടറി ജയൻ നന്ദിയും പറഞ്ഞു
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here