മേഖല സെക്രട്ടറിയെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ സബ് ഇൻസ്‌പെക്ടർക്കെതിരേ നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ
വളാഞ്ചേരി : ഡിവൈഎഫ്‌ഐ വളാഞ്ചേരി ബ്ലോക്ക് കമ്മിറ്റി അംഗവും നടുവട്ടം മേഖലാ സെക്രട്ടറിയുമായ എ. സജീഷിനെ കുറ്റിപ്പുറം എസ്‌ഐ യാസിർ കസ്റ്റഡിയിലെടുത്തത് പ്രതിഷേധാർഹമാണെന്നും ഇതിനെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും ഡിവൈഎഫ്‌ഐ വളാഞ്ചേരി ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ഡിവൈഎഫ്‌ഐയുടെ മേഖലാ സെക്രട്ടറിയെന്ന നിലയിൽ ലഹരിക്കെതിരേ മാതൃകാപരമായി ഇടപെടൽ നടത്തുന്ന വ്യക്തിയാണ് സജീഷ്.
ഇയാൾ മദ്യപിച്ചുവെന്നു സ്ഥാപിക്കുന്ന എസ്‌ഐയുടെ നടപടി കൃത്യമായ വ്യക്തിഹത്യയും അപമാനിക്കലുമാണ്. പൊതുപ്രവർത്തകനാണെന്നു പറഞ്ഞിട്ടും നാട്ടുകാർ ബോധ്യപ്പെടുത്തിയിട്ടും സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്നും മുൻവിധിയോടെ ആരേയും കസ്റ്റഡിയിലെടുക്കാൻ പോലീസിന് അധികാരമില്ലെന്നും പ്രസ്താവനയിൽ പറയുന്നു. എസ്‌ഐക്കെതിരേ നടപടിയില്ലെങ്കിൽ സമരത്തിനിറങ്ങുമെന്നും ഡിവൈഎഫ്‌ഐ അറിയിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here