HomeNewsPoliticsകൊളമംഗലത്ത് പാടം നികത്തിയതുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ വില്ലേജ് ഓഫീസർക്ക് പരാതി നൽകി

കൊളമംഗലത്ത് പാടം നികത്തിയതുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ വില്ലേജ് ഓഫീസർക്ക് പരാതി നൽകി

dyfi-valanchery-complaint

കൊളമംഗലത്ത് പാടം നികത്തിയതുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ വില്ലേജ് ഓഫീസർക്ക് പരാതി നൽകി

വളാഞ്ചേരി: കൊളമംഗലത്ത് നിർമ്മാണ പ്രവൃത്തികൾ നടത്തിയതിന് സ്റ്റോപ് മെമ്മോ നൽകിയെന്ന് പറയപ്പെടുന്ന പാടശേഖരത്തിൽ പണികൾ തുടരുന്നുവെന്ന് കാണിച്ച് പരാതിയുമായി ഡി.വൈ.എഫ്.ഐ. കൊളമംഗലത്തെ പാടശേഖരത്തിലാണ് ഇത്തരത്തിൽ പ്രവൃത്തികൾ നടക്കുന്നുവെന്ന് കാണിച്ച് ഡി.വൈ.എഫ്.ഐ വളാഞ്ചേരി മേഖലാ കമ്മറ്റി കാട്ടിപ്പരുത്തി വില്ലേജ് ഓഫീസർക്ക് പരാതി നൽകിയത്. 2019 ൽ കരിങ്കൽ കൊണ്ടും, ചെങ്കല്ല് കൊണ്ടും 4 അടി ഉയരത്തിൽ പാടം കെട്ടി പൊന്തിച്ചിരുന്നുവെന്നും അന്ന് നാട്ടുകാരും സി.പി.ഐ(എം) കൊളമംഗലം ബ്രാഞ്ച് കമ്മിറ്റിയും മലപ്പുറം ജില്ലാ കലക്ടർക്ക് പരാതി നൽകുകയുണ്ടായതായും പറയുന്നു. അന്ന് പരാതി നൽകിയതിന്റെ പശ്ചാത്തലത്തിൽ ബന്ധപ്പെട്ട കക്ഷികൾക്ക് കാട്ടിപ്പരുത്തി വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ കൊടുത്തിരുന്നുവെന്നും ആ സ്ഥലമാണ് രാത്രിയുടെ മറവിൽ ജെ.സിബി ഉപയോഗിച്ച് നികത്തിയതായി കാണിച്ച് പരാതി നൽകിയത്.
dyfi-valanchery-complaint
മണ്ണിട്ട സ്ഥലം പൂർവ്വസ്ഥിതിയിലാക്കണമെന്നും, കുറ്റക്കാർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ വളാഞ്ചേരി മേഖലാ കമ്മിറ്റി കാട്ടിപ്പരുത്തി വില്ലേജ് ഓഫീസർക്ക് പരാതി നൽകി. കൃഷിയോഗ്യമായ പാടശേഖരങ്ങൾ മണ്ണിട്ട് നികത്തുന്ന ഇത്തരം നടപടിക്കെതിരെ ജനങ്ങളെ അണിനിരത്തി ശക്തമായ സമരം നടത്തുമെന്ന് മണ്ണിട്ട സ്ഥലത്ത് നടത്തിയ പ്രതിഷേധ സമരത്തിൽ നേതാക്കൾ പറഞ്ഞു. പ്രതിഷേധസമരം സി.പി.ഐ(എം) വളാഞ്ചേരി ലോക്കൽ കമ്മിറ്റി അംഗം കെ.പി. യാസർ അറഫാത്ത് ഉദ്ഘാടനം ചെയ്തു. കെ ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ടി.വി വിശാഖ് ഉണ്ണി, വി.പി സബ്നേഷ്, എം ഹസൈൻ, എം ആഷിക് എന്നിവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

Comments
  • കരി ഷംസു പാടം നികത്തിയപ്പോൾ dyfi എവിടെയായിരുന്നു കരുണ ഹോസ്പിറ്റലിന്റെ അടുത്തുള്ള പാടം നികത്തിയപ്പോൾ മുൻസിപ്പൽ മെമ്പർ ആണെങ്കിൽ നികത്താമെന്നാണോ dyfi സിപിഎം കാരെ

    May 30, 2020

Leave A Comment

Don`t copy text!