സ്നേഹപൂർവ്വം ഡി.വെെ.എഫ്.ഐ; വളാഞ്ചേരി ബ്ലോക്ക് കമ്മിറ്റി നിർമ്മിക്കുന്ന ആദ്യ വീടിന്റെ തറക്കല്ലിട്ടു
വളവന്നൂർ: ഡി.വെെ.എഫ്.ഐ മലപ്പുറം ജില്ല കമ്മിറ്റി നടപ്പാക്കുന്ന ‘സ്നേഹപൂർവം ഡി.വെെ.എഫ്.ഐ’ കാമ്പയിനിന്റെ ഭാഗമായി വളാഞ്ചേരി ബ്ലോക്ക് കമ്മിറ്റി നിർമ്മിക്കുന്ന ആദ്യ വീടിന്റെ തറക്കല്ലിടൽ കർമ്മം വളവന്നൂരിൽ ഡി.വെെ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ് നിർവഹിച്ചു. നിർധന കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഓരോ യൂണിറ്റിൽ നിന്നും പത്ത് പേരിൽ നിന്നായി ഒരു ദിവസത്തെ വേതനത്തിന് തുല്യമായ, ശരാശരി 650 രൂപ മൂന്ന് ഗഡുക്കളായി സ്വീകരിച്ചാണ് വീട് നിർമ്മാണം. ബ്ലോക്കിലെ 13 മേഖല കമ്മറ്റികളിലെ 168 യൂണിറ്റുകളിൽ നിന്നായി 1680 പേർ ഇതിനോടകം സന്നദ്ധരായി പദ്ധതിയിൽ രജിസ്റ്റർ ചെയ്തു. വിവിധ മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ വീട് നിർമ്മാണത്തിന് അധ്വാനവും സംഭാവന ചെയ്യുന്നുണ്ട്. ആദ്യ വീട് പൂർത്തീകരിച്ച് കെെമാറുന്ന ഘട്ടത്തിൽ തന്നെ അർഹരായ മറ്റൊരു കുടുംബത്തിന്റെ വീടിന് തറക്കല്ലിട്ടുകൊണ്ട് തുടർ കാമ്പയിനായി പദ്ധതി മുന്നോട്ട് പോകും.
ചടങ്ങിൽ വളാഞ്ചേരി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ടി.പി ജംഷീർ അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി കെ.എ സക്കീർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ല സെക്രട്ടറി പി.കെ മുബഷിർ,ജില്ലാ പ്രസിഡന്റ് ശ്യാം പ്രസാദ്, പി.ഷബീർ,എ.സെെദലവി, കെ.പി അശ്വിൻ, എം അഖിൽ, വി.പ്രജോഷ്, പി.സി കബീർ ബാബു എന്നിവർ സംസാരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here