എ.കെ.ജിക്കെതിരായ വിവാദ പരാമര്‍ശം: വളാഞ്ചേരിയിൽ വി.ടി. ബല്‍റാം എം.എല്‍.എയുടെ കോലം കത്തിച്ചു
വളാഞ്ചേരി: എ.കെ.ജിക്കെതിരെ തൃത്താല എംഎല്‍എ വി.ടി.ബല്‍റാം ഫെയ്സ്ബുക്കിലൂടെ നടത്തിയ പരാമര്‍ശത്തിനെതിരെ വ്യാപക വിമര്‍ശനം. പ്രസ്താവനയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ യുടെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ പ്രകടനം നടത്തി. സെന്റ്രൽ ജംഗ്ഷണിൽ പ്രകടനക്കാർ ബൽറാമിന്റെ കോലം കത്തിച്ചു.
എ.കെ.ജി തന്നേക്കാള്‍ പ്രായം കുറഞ്ഞ സുശീലയെ വിവാഹം കഴിച്ച ചരിത്രം ഉദ്ധരിച്ച് അതിന് മുമ്പ് ഇരുവരും തമ്മിലുള്ള ബന്ധവും പ്രതിപാദിച്ചുള്ള ബല്‍റാമിന്റെ പോസ്റ്റാണ് വിവാദത്തിനാധാരം.
പറയേണ്ടത് പറഞ്ഞിട്ടേ പോകൂ എന്ന ഹാഷ്ടാഗോട് കൂടിയാണ് ബല്‍റാമിന്റെ വിമര്‍ശനം. എന്നാല്‍ ബല്‍റാം മാപ്പ് പറഞ്ഞിട്ട് പോയാ മതിയെന്ന ഹാഷ്ടാഗിലാണ് സമൂഹമാധ്യങ്ങളിലൂടെ തന്നെയുള്ള തിരിച്ചുള്ള ആക്രമണം.
ബല്‍റാം എ.കെ.ജിയെ ബാലപീഡകനാക്കി ചിത്രീകരിക്കുകയാണെന്നും പരാമര്‍ശം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് സിപിഎം നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
വി.ടി.ബല്‍റാമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
ആദ്യത്തേത് "പോരാട്ടകാലങ്ങളിലെ പ്രണയം" എന്ന തലക്കെട്ടോടുകൂടി ദ് ഹിന്ദു ദിനപത്രം 2001 ഡിസബർ 20ന് പ്രസിദ്ധീകരിച്ച വാർത്ത…
Posted by VT Balram on Friday, January 5, 2018
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here