HomeNewsPoliticsരക്തസാക്ഷി ദിനത്തിൽ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ മാവണ്ടിയൂരിൽ “ഒന്നിച്ചിരിക്കാം” കാമ്പയിൻ സംഘടിപ്പിക്കുന്നു

രക്തസാക്ഷി ദിനത്തിൽ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ മാവണ്ടിയൂരിൽ “ഒന്നിച്ചിരിക്കാം” കാമ്പയിൻ സംഘടിപ്പിക്കുന്നു

dyfi-flag

രക്തസാക്ഷി ദിനത്തിൽ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ മാവണ്ടിയൂരിൽ “ഒന്നിച്ചിരിക്കാം” കാമ്പയിൻ സംഘടിപ്പിക്കുന്നു

എടയൂർ: ജനുവരി 30 ന് ശനിയാഴ്ച ഗാന്ധി രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ എടയൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാവണ്ടിയൂർ – അലവിഹാജിപ്പടിയിൽ “ഗാന്ധിയെ മറക്കരുത്; ഇന്ത്യ തോൽക്കരുത് ” എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് “ഒന്നിച്ചിരിക്കാം” എന്ന ക്യാമ്പയിൻ സംഘടിപ്പിക്കും.
വൈകുന്നേരം 6 മണിക്ക് മാവണ്ടിയൂർ ജംഗ്ഷനിൽ നിന്നും തുടങ്ങുന്ന പ്രകടനം അലവിഹാജിപ്പടിയിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുയോഗം ഡി.വൈ.എഫ്.ഐ മുൻ ജില്ലാ കമ്മിറ്റി അംഗം സി. അബ്‌ദുൾ കരീം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമെന്നും സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!