വൃക്ഷ തൈ നൽകിക്കൊണ്ട് പരിസ്ഥിതിദിന പരുപാടികൾക്ക് തുടക്കം കുറിച്ചു ഡി.വൈ.എഫ്.ഐ വളാഞ്ചേരി മേഖല
വളാഞ്ചേരി:വൃക്ഷ തൈ നൽകിക്കൊണ്ട് പരിസ്ഥിതിദിന പരുപാടികൾക്ക് തുടക്കം കുറിച്ചു ഡി.വൈ.എഫ്.ഐ വളാഞ്ചേരി മേഖല. വളാഞ്ചേരി മേഖല സെക്രട്ടറി ജയൻ യുവ എഴുത്തുകാരനും നാടകകൃത്തുമായ ശരത് പ്രകാശിനു കുളമംഗലം AMLP സ്കൂളിൽ വച്ചു വൃക്ഷ തൈ നൽകിക്കൊണ്ട് പരിസ്ഥിതിദിന പരുപാടികൾക്ക് തുടക്കം കുറിച്ചു. കുളമംഗലം യൂണിറ്റ് സെക്രട്ടറി വിശാഖ് ഉണ്ണി വളാഞ്ചേരി മുനിസിപ്പൽ കൗൺസിലർ വസന്ത വേലായുധന് വൃക്ഷതൈ നൽകി യൂണിറ്റ് തല പരിപാടികളും ആരംഭിച്ചു. സിപിഐഎം കുളമംഗലം ബ്രാഞ്ച് സെക്രട്ടറി നൗഷാദ് നാലകത്ത്, ജിതിൻ, മുഹമ്മദലി എന്നിവർ വൃക്ഷ തൈ നടൽ, തൈ വിതരണം എന്നിവക്ക് നേതൃത്വം വഹിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here