HomeNewsInitiativesഹർത്താലിൽ വലഞ്ഞ അയ്യപ്പന്മാർക്ക് ഭക്ഷണമൊരുക്കി കോട്ടക്കലിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ

ഹർത്താലിൽ വലഞ്ഞ അയ്യപ്പന്മാർക്ക് ഭക്ഷണമൊരുക്കി കോട്ടക്കലിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ

dyfi

ഹർത്താലിൽ വലഞ്ഞ അയ്യപ്പന്മാർക്ക് ഭക്ഷണമൊരുക്കി കോട്ടക്കലിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ

കോട്ടക്കൽ: അപ്രതീക്ഷിത ഹർത്താലിൽ വലഞ്ഞ അയ്യപ്പഭക്ഷതന്മാർക്കും യാത്രക്കാർക്കും ഭക്ഷണമൊരുക്കി കോട്ടക്കലിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ. ശബരിമല ദർശനത്തിനെത്തിയ ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചറെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഹിന്ദു സംഘടനകളും ബി.ജെ.പിയും ചേർന്ന് ആഹ്വാനം ചെയ്ത ഹർത്താലിൽ കേരളത്തിന്റെ മിക്ക ഇടങ്ങളിലും പൂർണമായിരുന്നു. കോട്ടക്കലിൽ ടൌണിൽ ഹർത്താൽ ദിനം പതിവുപോലെ കടന്നുപോയെങ്കിലും ദേശീയപാത 66 ലെ പ്രധാന ജംഗ്ഷണായ ചങ്കുവെട്ടിയിൽ ഹോട്ടലുകൾ പ്രവർത്തിച്ചിരുന്നില്ല.
dyfi
ഇത് മണ്ഡലകാലത്തെ ആദ്യ ദിനമായ ഇന്ന് അയ്യപ്പഭക്തന്മാർക്കും മറ്റ് യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്ന് തിരിച്ചറിഞ്ഞാണ് ഡി.വൈ.എഫ്.ഐ കോട്ടക്കൽ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ഒരു പറ്റം ചെറുപ്പക്കാർ ചേർന്ന് സൌജന്യമായി ഉച്ചഭക്ഷണം നൽകാൻ തീരുമാനിച്ചത്.
dyfi
ചങ്കുവെട്ടി മിംസ് ആശുപത്രിക്ക് സമീപം സ്ഥിതി ചെയ്യുന്ന റസ്റ്റ് ഹൌസ് പരിസരത്ത് മരത്തണലിൽ മേശകളും കസേരകളും നിരത്തി അവർ നല്ല സദ്യ വിളമ്പി. ഇത് ഹർത്താലിൽ വലഞ്ഞ ദീർഘദൂര യാത്രക്കാർക്ക് വളരെ ഉപകാരപ്രദമായി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!