എടയൂർ ചീനിച്ചോട് മാലിന്യം തള്ളാനെത്തിയ വാഹനം തടഞ്ഞ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ
എടയൂർ: എടയൂർ പഞ്ചായത്തിൽ ചീനിച്ചോട് പ്രദേശം ലക്ഷ്യമാക്കി ദൂരദിക്കുകളിൽ നിന്നും രാത്രിയുടെ മറവിൽ ഇലക്ട്രോണിക്സ് മാലിന്യങ്ങൾ ഉൾപ്പെടെ തള്ളാനെത്തിയ വാഹനങ്ങൾ ഡി.വൈ.എഫ്.ഐ പ്രവർത്തകർ കൈയോടെ പിടികൂടി. ഏറെ ദിവസങ്ങളായി ചീനിച്ചോട്പ്രദേശം ലക്ഷ്യമാക്കി ദൂരെ ദിക്കുകളിൽ നിന്നും മാലിന്യം തള്ളാനെത്തുന്ന വാഹനങ്ങൾ അർദ്ധരാത്രി വരുന്നത് പതിവാണ്. അധികൃതർക്ക് ഇത് സംബന്ധിച്ച് പരാതി നൽകിയെങ്കിലും നടപടികളൊന്നും ഉണ്ടായില്ല.
ഈ മാലിന്യങ്ങൾ ചീനിച്ചോട് ഒഴിഞ്ഞ പ്രദേശത്ത് എത്തിക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്യും. പുകശല്യം നാട്ടുകാർക്ക് ദുരിതം തീർത്തിരുന്നു. തുടർന്നാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ വിഷയം ഏറ്റെടുത്തത്.ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെ എത്തിയ വാഹനം പ്രവർത്തകർ തടഞ്ഞു. പൊലീസെത്തി നടപടികളെടുത്തു.ഡി. വൈ. എഫ്. ഐ നേതാക്കളായ എം.അഖിൽ, എം.ഷെബീർ, പി.എം.നിഥിൻ, എം.സുജിൻ, പി.പ്രണവ് , എംഅരുൺ.എം, ഷൗക്കത്തലി.എൻ എന്നിവരുടെ നേതൃത്വത്തിലാണ് വാഹനങ്ങൾ തടഞ്ഞത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here