വളാഞ്ചേരിയിലെ ഹരിത കർമ്മ സേനയുടെ യാത്രകൾ ഇനി പരിസ്ഥിതി സൗഹൃദം; ഇ-ഓട്ടോ സമർപ്പിച്ചു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ ഹരിത കർമ്മ സേനക്ക് ഐ.സി.ഐ.സി. ഐ ബാങ്ക് ഇലക്ട്രിക്ക് ഒട്ടോ കൈ മാറി.പരിപാടി കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ അദ്ധ്യക്ഷത വഹിച്ചു.ഐ.സി.ഐ സി.ഐ ബാങ്ക് റീജിനൽ ഹെഡ് കെ.എം പ്രശാന്തനിൽ നിന്നും താക്കോൽ നഗരസഭക്ക് വേണ്ടി എം.എൽ.എ ഏറ്റുവാങ്ങി.മാലിന്യ നിർമാർജന പ്രവർത്തനങ്ങൾക്ക് സഹായകമാക്കുന്നതിന് ഐ.സി.ഐ.സി.ഐ ബാങ്കിന്റെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് ആണ് ഇ-ഓട്ടോ നഗരസഭക്ക് കൈമാറിയിട്ടുള്ളത്.ഐ.സി.ഐ.സി.ഐ ഫൗണ്ടേഷൻ പ്രൊജക്ട് മാനേജർ വി.എസ് സജിത്ത്,ബ്രാഞ്ച് മാനേജർ കിരൺ ഭാസ്ക്കർ,റീജിനൽ ഹെഡ് സെയിൽസ് അഭിലാക്ഷ് വൃദ്ധാവനം,മാനേജർ ഗവ.ബാങ്കിംങ് ഐ.സി.ഐ.സി.ഐ കെ.രാഹുൽ,നഗരസഭ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്,വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ്,വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി,ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം മാരാത്ത്,മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ റൂബി ഖാലിദ്,കൗൺസിലർ ഇ.പി അച്ചുതൻ,നഗരസഭ സെക്രട്ടറി എച്ച്.സീന,ആസൂത്രണ സമിതി വൈസ് ചെയർമാൻ സി.അബ്ദുന്നാസർ, അംഗങ്ങളായ പറശ്ശേരി അസൈനാർ,സലാം വളാഞ്ചേരി,കെ.വി ഉണ്ണികൃഷ്ണൻ,മൂർക്കത്ത് മുസ്തഫ,സഫീർഷ,ടി.കെ ആബിദലി,രാജൻ മാസ്റ്റർ,സുരേഷ് പാറാതൊടി,നഗരസഭ കൗൺസിലർമാർ, ക്ലീൻ സിറ്റി മാനേജർ ടി.പി അഷ്റഫ് എന്നിവർ സംസാരിച്ചു. നഗരസഭ കൗൺസിലർമാർ, ഹരിതകർമ്മസേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here