ഇ രാജേഷ് സിപിഐ എം പെരിന്തൽമണ്ണ ഏരിയാ സെക്രട്ടറി
പെരിന്തൽമണ്ണ: സിപിഐ എം പെരിന്തൽമണ്ണ ഏരിയാ സെക്രട്ടറിയായി ഇ രാജേഷിനെ തെരഞ്ഞെടുത്തു. ഏരിയാ സെക്രട്ടറിയായിരുന്ന വി രമേശൻ സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമീഷൻ അംഗമായതിനെ തുടർന്നാണിത്. കർഷക തൊഴിലാളി യൂണിയൻ ഏരിയാ പ്രസിഡന്റ്, പുലാമന്തോൾ പഞ്ചായത്ത് വികസന സ്ഥിരംസമിതി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. പുലാമന്തോൾ സർവീസ് സഹകരണ ബാങ്ക് കട്ടുപ്പാറ ബ്രാഞ്ച് മാനേജരാണ്.
വി രാജേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന ഏരിയാ കമ്മിറ്റി യോഗമാണ് രാജേഷിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പാലോളി മുഹമ്മദ് കുട്ടി, സംസ്ഥാന കമ്മിറ്റി അംഗം പി പി വാസുദേവൻ, ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ വി ശശികുമാർ, സി ദിവാകരൻ, ജില്ലാ കമ്മിറ്റി അംഗം അഡ്വ. സി എച്ച് ആഷിഖ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
Arun
/
സഖാവ് ഈ Rajesh mobile number
January 29, 2025Perinthalmanna cpim area scerty
Arun
/
സ
January 29, 2025ഖാവ് ഈ Rajesh mobile number
Perinthalmanna cpim area secretary