യു.എ.ഇ എടച്ചലം പ്രവാസി കൂട്ടായ്മ പെരുന്നാൾ സംഗമം സംഘടിപ്പിച്ചു
അജ്‌മാൻ: യു.എ.ഇ എടച്ചലം പ്രവാസി കൂട്ടായ്മ “പെരുന്നാൾ പൊലിവ്” എന്ന നാമത്തിൽ പെരുന്നാൾ സംഗമം സംഘടിപ്പിച്ചു. അജ്‌മാൻ മൈത്രി ഫാമിൽ നടത്തിയ പരിപാടി പ്രവാസ ലോകത്തെ കാരുണ്യ പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി ഉത്ഘാടനം ചെയ്തു. യു.എ.ഇ യിലുള്ള എടച്ചലം പ്രവാസികളും കുടുംബങ്ങളും പങ്കെടുത്ത പരിപാടി ജംഷാദ് പൊറ്റമ്മലിന്റെ അധ്യക്ഷതയിൽ K V അബൂബക്കർ, അഷ്‌റഫ് താമരശ്ശേരിയെ പൊന്നാടയണിയിച്ചു. ഹനീഫ മങ്ങാടൻ സ്വാഗതവും ജൗഹർ ഹുദവി, ഹാശിഫ്, ഗഫൂർ KP, റാഷിദ് PK എന്നിവർ ആശംസകളും ഹൈദർ മങ്ങാടൻ നന്ദിയും പറഞ്ഞു.
കുട്ടികളുടെയും മുതിർന്നവരുടെയും കലാ കായിക മത്സരങ്ങളും, ഡാർവിഷ് ടീമിന്റെ മുട്ടിപ്പാട്ട് സന്ധ്യയും പ്രോഗ്രാമിന് മിഴിവേകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here