HomeNewsDevelopmentsഎടച്ചലം ജനകീയാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി

എടച്ചലം ജനകീയാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി

edachalam-stone-laid

എടച്ചലം ജനകീയാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി

കുറ്റിപ്പുറം : എടച്ചലം ജനകീയാരോഗ്യ കേന്ദ്രത്തിന് ആധുനിക രീതിയിൽ പുതിയ കെട്ടിടം നിർമിക്കുന്നതിന്റെ ശിലാസ്ഥാപനം പഞ്ചായത്ത് പ്രസിഡന്റ് നസീറ പറത്തൊടി നിർവഹിച്ചു. 1990-ൽ സ്ഥാപിച്ച ആരോഗ്യ കേന്ദ്രം 2022-ൽ ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ ആയി ഉയർത്തിയെങ്കിലും സ്ഥലപരിമിതിയും പഴകിയ കെട്ടിടവും വേണ്ടത്ര സേവനം ലഭ്യമാക്കുന്നതിന് തടസ്സമായതോടെയാണ് സർക്കാർ പുതിയ കെട്ടിടം നിർമിക്കാൻ 55.5 ലക്ഷം രൂപ അനുവദിച്ച്ത്.
edachalam-stone-laid
കുത്തിവെപ്പെടുക്കുന്നതിനുള്ള മുറികൾ, കൺസൾട്ടേഷൻ റൂം, ലാബ്, സ്പെസിമെൻ കളക്‌ഷൻ ഏരിയാ, സ്റ്റോർ, വെൽനസ് റൂം, ഐ.യു.ഡി. റൂം തുടങ്ങിയവ അടക്കം ഭിന്നശേഷി സൗഹൃദമായ രീതിയിലാണ് കെട്ടിടം നിർമിക്കുന്നത്. ഫസൽ അലി സഖാഫ് തങ്ങൾ അധ്യക്ഷത വഹിച്ചു. വൈസ്‌ പ്രസിഡന്റ് എം.വി. വേലായുധൻ, സക്കീർ മൂടാൽ, അബൂബക്കർ, സി.കെ. ജയകുമാർ, സാബാ കരീം, ഡോ. സജി, സുന്ദരൻ, രജനി, വേലായുധൻ തുടങ്ങിയവർ പ്രംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!