തിരുവോണദിനം പ്രളയദുരിതര്ക്കായ് മാറ്റിവെച്ച് പൊല്‍പ്പാക്കര ഭഗവതിക്ഷേത്രം
എടപ്പാള്‍: മലപ്പുറം ജില്ലയിലെ എടപ്പാള്‍ പൊല്‍പ്പാക്കര ഭഗവതി ക്ഷേത്രകമ്മിറ്റിയാണ് തിരുവോണദിനത്തിലെ ക്ഷേത്രത്തിലെ വരവുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയത്. ക്ഷേത്രം പ്രസിഡന്റ് ആശയം അറിയിച്ചപ്പോള്‍ ഒരേ മനസ്സോടുകൂടി അംഗങ്ങള്‍ തീരുമാനിക്കുകയായിരുന്നു.
ക്ഷേത്രത്തില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള പാലടപ്രഥമന്‍ പായസത്തിന്റെ മുഴുവന്‍ ലാഭവും ക്ഷേത്രത്തിലെ വഴിപാട് – ഭണ്ഡാരം തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കായാണ് മാറ്റിവെച്ചത് അവിട്ടം ദിനത്തില്‍ നാട്ടുകാരുടെയും – നാട്ടിലെ പൊതുപ്രവര്‍ത്തകരുടേയും സാന്നിദ്ധ്യത്തില്‍ ക്ഷേത്രകമ്മിറ്റി സെക്രട്ടറി എടപ്പാള്‍ പഞ്ചായത്ത് പ്രസിഡന്റിന് തുക കൈമാറി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here