എടപ്പാളിൽ രാജാന്തര നിലവാരത്തിൽ ടെന്നിസ് അക്കാഡമി വരുന്നു
എടപ്പാൾ: കാൽപന്ത് കളിയെ നെഞ്ചിലേറ്റിയ കായിക പ്രേമികളുള്ള മലപ്പുറത്തിന്റെ മണ്ണിൽ കായിക രംഗത്ത് പുത്തൻ മാറ്റം സൃഷ്ടിക്കാൻ വളർന്നു വരുന്ന പുതുതലമുറയെ ചിട്ടയായ കോച്ചിംഗിലുടെ ഭാവിയിലെ താരങ്ങളെ വാർത്തെടുക്കുവാനും കായികക്ഷമതയുള്ള ഒരു സമൂഹത്തെ സൃഷ്ടികുവാനും എടപ്പാളിന് ഒരു പൊൻതൂവൽ ആയി എടപ്പാൾ ടെന്നീസ് അക്കാദമി.
എടപ്പാൾ സബ് സ്റ്റേഷന് മുന്നിലെ 70 സെന്റ് സ്ഥലത്ത് ആരംഭിക്കുന്ന അക്കാദമിയിൽ രാജ്യാന്തര നിലവാരത്തിലുള്ള രണ്ടു ട്രാക്കുകളാണ് ഒരുക്കിയിട്ടുള്ളത്. ഓഫിസ്, ശുചിമുറി സൗകര്യങ്ങളും ഇവിടെയുണ്ട്. സർക്കാർ, അർധ സർക്കാർ സ്കൂളുകളിലെ 10 മുതൽ 15 വയസ്സുവരെയുള്ള, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതും സ്പോർട്സിൽ അഭിരുചിയുള്ളതുമായ വിദ്യാർഥികൾക്ക് സൗജന്യ പരിശീലനം നൽകും.
ദിവസവും ആഴ്ചയിലും മാസത്തിലുമായി മിതമായ ഫീസിൽ പരിശീലനം നൽകും. അഞ്ചുവയസ്സു മുതലുള്ള കുട്ടികൾക്കും പ്രവേശനമുണ്ട്. ടെന്നിസ് റാക്കറ്റ്, ബോൾ, സ്പോർട്സ് ഷൂ എന്നിവ ഇവിടെനിന്നു ലഭിക്കും. പ്രവർത്തനം ആരംഭിക്കുന്നതോടെ രാജ്യാന്തര നിലവാരത്തിലുള്ള മത്സരങ്ങൾ ഇവിടെ നടത്താനാകുമെന്നും അക്കാദമിയുടെ ഉദ്ഘാടനം എട്ടിന് കലക്ടർ അമിത് മീണ നിർവഹിക്കുമെന്നും ഭാരവാഹികളായ എ.വി.അഭിലാഷ്, ടി.പ്രസാദ് എന്നിവർ അറിയിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here