HomeNewsFestivalsനാടൊരുങ്ങി; എടയൂർ പൂരം നാളെ; പകൽപൂരം എഴുന്നള്ളിപ്പ് വൈകിട്ട് മൂന്നിന്

നാടൊരുങ്ങി; എടയൂർ പൂരം നാളെ; പകൽപൂരം എഴുന്നള്ളിപ്പ് വൈകിട്ട് മൂന്നിന്

edaur-pooram

നാടൊരുങ്ങി; എടയൂർ പൂരം നാളെ; പകൽപൂരം എഴുന്നള്ളിപ്പ് വൈകിട്ട് മൂന്നിന്

എടയൂർ: ഋഷിപുത്തൂർ വിഷ്ണുക്ഷേത്രത്തിൽ പൂരാഘോഷം ഗംഭീരമാക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു. രാവിലെ അഷ്ടദ്രവ്യ ഗണപതിഹോമവുമുണ്ട്. ഒൻപതിനു നടക്കുന്ന കാഴ്ചശീവേലിക്ക് ആലങ്കോട് സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം പ്രതിഭകൾ അവതരിപ്പിക്കുന്ന മേളമുണ്ട്.edaur-pooram

താന്ത്രിക ചടങ്ങുകൾക്കു തന്ത്രി അണ്ടലാടി പരമേശ്വരൻ നമ്പൂതിരിപ്പാടും പൂജകൾക്ക് മേൽശാന്തി കെ.എം.രാമൻ എമ്പ്രാന്തിരിയും കാർമികത്വം വഹിക്കും. വൈകിട്ട് മൂന്നിനു ഋഷിപുത്തൂർ ശിവക്ഷേത്രസന്നിധിയിൽനിന്നു പകൽപൂരം എഴുന്നള്ളിപ്പു പുറപ്പെടും. അലങ്കരിച്ച ആനയും പഞ്ചവാദ്യവും മേളവും നാടൻകലാരൂപങ്ങളും അടക്കമാണ് എഴുന്നള്ളിപ്പ് വിഷ്ണുക്ഷേത്രസവിധത്തിലേക്കു പുറപ്പെടുക. സമാപനം കുറിച്ചു രാത്രി ഏഴിനു ഫാൻസി വെടിക്കെട്ടും ഒരുക്കിയിട്ടുണ്ട്. ഡബിൾ തായമ്പക, ചുറ്റുതാലപ്പൊലി എന്നിവ രാത്രിയിലെ പ്രത്യേക പരിപാടികളാണ്. 12.30നു പുറത്തെ സ്റ്റേജിൽ ഗാനമേളയും നടക്കും. പൂരാഘോഷത്തിനു തുടക്കം കുറിച്ചുള്ള പറയെടുപ്പ് ഇന്നലെ നടന്നു.edaur-pooram


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!