എടയൂർ പഞ്ചായത്തിൽ ജലസഭയും ജല നടത്തവും സംഘടിപ്പിച്ചു
എടയൂർ: തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി എടയൂർ ഗ്രാമ പഞ്ചായത്തിന്റെ അഭിമുഖ്യത്തിൽ നിലവിലുള്ള നിർചാലുകളും, തണ്ണിർത്തടങ്ങളും, പൊതുകുളങ്ങളും, തോ ടുകളും മലിനമാക്കാതെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ജലാശയങ്ങളിലേക്കും തോടുകളിലേക്കും തണ്ണീർ തടത്തിലേക്കും നിർച്ചാലുകളിലേക്കും ജല നടത്തവും ജലയാത്രയും നടത്തി. എടയൂരിലുള്ള ഒടുങ്ങാട്ടുകുളത്തിലും, അമ്പലസിറ്റിയിലെ പഴുർ തൊട്ടിലേക്കും കുറ്റിക്കുന്നുപാടം കുളത്തിലേക്കും നടന്ന ജലനടത്തം എടയൂർ ഗ്രാമപഞ്ചായത്ത് വൈ :പ്രസിഡന്റ് കെ പി വേലായുധന്റെ ആദ്യക്ഷതയിൽ പ്രസിഡന്റ് ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്തു വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൻ ലുബി റഷീദ്, മെമ്പര്മാരായ ജൗഹറ കരീം, അയ്യൂബ് PT, ഫാത്തിമത്ത് തസ്‌നി, അനുഷ സ്ലീമോവ്, ദലീല പർവിൻ എന്നിവരും MGNREGS A E മുഹമ്മദ്,ഓവർസീയർ തങ്ങൾ,മിന്നുരാജ് എന്നിവരും പ്രസംഗിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ അംഗങ്ങൾമുളക്കൽ പോക്കർ,വിജയൻ മേലെപാട്ട് എന്നിവരും സന്നിഹിതരായി
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here