പൂക്കാട്ടിരി കെ.എം.യു.പി. സ്കൂളിലെ വിദ്യാർഥികൾക്കുള്ള പുസ്തകങ്ങളുമായി വണ്ടി വീട്ടുപടിക്കൽ
എടയൂർ: പൂക്കാട്ടിരി കെ.എം.യു.പി. സ്കൂളിലെ വിദ്യാർഥികൾക്ക് ആവശ്യമായ പുസ്തകങ്ങളുമായി ‘സഞ്ചരിക്കുന്ന പുസ്തകവണ്ടി’ പ്രയാണം തുടങ്ങി. പുസ്തകങ്ങൾ കുട്ടികൾക്ക് വീട്ടുപടിക്കൽ എത്തിച്ചുനൽകുകയാണ് ഉദ്ദേശ്യം. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം. മാണിക്യൻ ഉദ്ഘാടനംചെയ്തു. പ്രഥമാധ്യാപകൻ കെ.എ ശറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. ബി.ആർ.സി. പരിശീലകൻ അച്യുതൻ, അധ്യാപകരായ പി. കമ്മുക്കുട്ടി, കെ.വി. സുധീർ, കെ. ജയചന്ദ്രൻ, എം. ഉമ്മർ, വി.ആർ. രേഖ, പി. ഷെരീഫ്, പി.പി. പ്രീത എന്നിവർ പ്രസംഗിച്ചു.
എടയൂർ മേഖലയിലെ പതിനെട്ട് കേന്ദ്രങ്ങളിൽവെച്ച് രക്ഷിതാക്കൾ തങ്ങളുടെ മക്കളുടെ പുസ്തകങ്ങൾ ഏറ്റുവാങ്ങി. കോവിഡ് -19 കാരണം വിദ്യാർഥികൾ സ്കൂളിൽ ഹാജരാകാത്തതിനാൽ വീട്ടിലെത്തിക്കുകയായിരുന്നു. അധ്യാപകരായ പി.ടി. ഗീത, കെ. ബേബി, വി. അബ്ദുസമദ്, സ്മിത തോമസ്, റാണി. ജി. നമ്പ്യാർ, വി.പി. മിന്നത്ത് എന്നിവർ നേതൃത്വംനൽകി. മറ്റു മേഖലകളിലേക്ക് വണ്ടി വ്യാഴാഴ്ച പ്രയാണം നടത്തും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here