HomeNewsCrimeAssaultബസ് യാത്രക്കിടെ യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമം; എടയൂർ സ്വദേശി യുവാവ് പിടിയിൽ

ബസ് യാത്രക്കിടെ യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമം; എടയൂർ സ്വദേശി യുവാവ് പിടിയിൽ

cuff

ബസ് യാത്രക്കിടെ യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമം; എടയൂർ സ്വദേശി യുവാവ് പിടിയിൽ

ചങ്ങരംകുളം: സ്വകാര്യ ബസ് യാത്രക്കിടെ യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ യുവാവ് പിടിയിലായി. മലപ്പുറം എടയൂർ സ്വദേശി യുവാവിനെയാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്.
hand-cuff
കുറ്റിപ്പുറം-തൃശൂർ റൂട്ടിൽ ഓടുന്ന ബസ്സിൽ വളയംകുളത്തു വെച്ചാണ് സംഭവം. യാത്രക്കിടയിൽ മോശമായ പെരുമാറ്റം നേരിട്ട യുവതി കണ്ടക്ടറോടും സഹ യാത്രികരോടും കാര്യം ബോധിപ്പിച്ചു. തുടർന്ന് ബസ്സ് അടുത്ത പോലീസ് സ്റ്റേഷനായ കുന്നംകുളത്ത് എത്തിച്ച് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്റ് ചെയ്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!