ബൈക്കിലെത്തി യുവതിയുടെ മാല പൊട്ടിച്ച് രക്ഷപ്പെട്ട എടയൂർ സ്വദേശി യുവാവ് പിടിയില്‍
എടപ്പാള്‍:ബൈക്കിലെത്തി യുവതിയുടെ മാല പൊട്ടിച്ച് രക്ഷപ്പെട്ട യുവാവ് പിടിയില്‍.മൂന്ന് ദിവസം മുമ്പ് എടപ്പാളിലും പരിസര പ്രദേശങ്ങളിലുമായി നാലോളം യുവതികളുടെ മാല പൊട്ടിക്കാന്‍ ശ്രമിക്കുകയും ക്ഷേത്രത്തില്‍ പോയി മടങ്ങുകയായിരുന്ന തട്ടാന്‍പടി സ്വദേശി വസന്തകുമാരിയുടെ മാല പൊട്ടിച്ച് രക്ഷപ്പെടുകയും ചെയ്ത വളാഞ്ചേരി എടയൂർ സ്വദേശി ആലുങ്ങല്‍ ഷംസു എന്ന മോനു(19)നെയാണ് പൊന്നാനി സിഐ സണ്ണി ചാക്കോയുടെ നേതൃത്വത്തിലുള്ള അന്യേഷണ സംഘം പിടികൂടിയത്. എടയൂർ അത്തിപ്പറ്റ മൂച്ചിക്കല്‍ എന്ന സ്ഥലത്ത്നിന്ന് ഞായറാഴ്ച വൈകിയിട്ട് നാല് മണിയോടെയാണ് പ്രതിയെ അന്യേഷണ സംഘം കസ്റ്റഡിയില്‍ എടുത്തത്.
മാല പൊട്ടിച്ച് രക്ഷപ്പെട്ട യുവാക്കളാവട്ടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ച് മാധ്യമങ്ങള്‍ വഴി പരസ്യപ്പെടുത്തുകയും പ്രതികളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പാരിധോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.തിരൂര്‍ ഡിവൈഎസ്പി പിഎ സുരേഷ്ബാബുവിന്റെ നേതൃത്ത്വത്തില്‍ പൊന്നാനി സിഐ സണ്ണി ചാക്കോ തിരൂര്‍ സിഐ ടിപി ഫര്‍ഷാദ് പൊന്നാനി എസ്ഐ ബേബിച്ചന്‍ ജോര്‍ജ്ജ് സ്ക്വഡ് അംഗങ്ങളായ എഎസ്ഐ പ്രമോദ്,സീനിയര്‍ പോലീസ് ഓഫീസര്‍മാരായ ജയപ്രകാശ്,രാജേഷ്,ബിജു,സിപിഒമാരായ പങ്കജ്,അലി,ഷൈന്‍,വിശ്വനാഥന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ കണ്ടെത്തിയത്.അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജറാക്കി റിമാന്റ് ചെയ്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here