എടയൂർ സ്വദേശിയെ ഭാരതപുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി
കുറ്റിപ്പുറം: ഭാരതപ്പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. കരേക്കാട് സ്വദേശി മേലേപീടിയേക്കൽ സെയ്താലിയുടെ മകൻ റിയാസ് (44) നെയാണ് ഭാരതപ്പുഴയുടെ കുറ്റിപ്പുറം ഹൈസ്കൂൾ കടവിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചക്ക് 1.30 ഓടെ ആണ് സംഭവം. വെള്ളത്തിൽ പൊങ്ങി കിടക്കുന്ന നിലയിൽ ഭാരതപ്പുഴയിൽ കുളിക്കാൻ എത്തിയവരാണ് ആദ്യം മൃതദേഹം കണ്ടത്. കുറ്റിപ്പുറം പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മാതാവ്: ഫാത്തിമ കുട്ടി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here