ഉമ്മുല്‍ഖുവൈനില്‍ കാറിടിച്ച് എടയൂർ സ്വദേശി മരിച്ചു; മരിച്ചത് പെരുന്നാൾ ദിനം റോഡരികിൽ നിന്ന് ഉമ്മയോട് സംസാരിച്ച് നിന്ന യുവ എഞ്ചിനീയർ
ഉമ്മുല്‍ഖുവൈൻ: പെരുന്നാള്‍ ദിവസം റോഡരികില്‍ ഉമ്മായോട് ഫോണില്‍ സംസാരിച്ചു നില്ക്കവേ നിയന്ത്രണം വിട്ട വാഹനമിടിച്ച് മലപ്പുറം എടയൂർ സ്വദേശിയായ യുവാവ് മരിച്ചു. ഡിവൈ.എസ്.പിയായി വിരമിച്ച ടി.ടി. അബ്ദുല്‍ ജബ്ബാറിന്റെയും റംലയുടെയും മകന് വളാഞ്ചേരി എടയൂര്‍ പൂക്കാട്ടിരി സ്വദേശി ടി.ടി. ജസീമാണ് (32) മരിച്ചത്. ദുബായില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന ജസീം കുടുംബത്തോടൊപ്പം ഉമ്മുല്‍ഖുവൈനില്‍ ഈദ് ആഘോഷിക്കാന്‍ എത്തിയതാണ്. തിരികെ വരുമ്പോള്‍ റോഡരികില്‍ മാതാവുമായി ഫോണില്‍ സംസാരിച്ച് നില്‍ക്കവെ ഫുട്പാത്തിലേക്ക് പാഞ്ഞുകയറിയ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഭാര്യ-സീനത്ത്. മക്കൾ-യമിൻ മരക്കാർ, ഫിൽഷ. മാതാവ്-റംല.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here