മുംബൈയിൽ നിന്ന് നാട്ടിലെത്തിയ എടയൂർ സ്വദേശിക്ക് കോവിഡ് സ്ഥിതീകരിച്ചു
മഞ്ചേരി: ഇന്ന് കേരളത്തില്‍ 14 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും കൊല്ലം, എറണാകുളം, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുകമാണ് രോഗം സ്ഥിരീകരിച്ചത്.
ഇന്ന് സ്ഥിതീകരിച്ച 4 മലപ്പുറം സ്വദേശികളിൽ ഒരാൾ എടയൂർ സ്വദേശിയാണ്. മുബൈ സിറ്റിയില്‍ ഇളനീർ കച്ചവടക്കാരനാണ് വടക്കുംപുറം സ്വദേശിയായ 61 കാരന്‍. മുംബൈയിലെ മദ്രാസ്‌വാടി ചേരിയിലെ ലോട്ടസിൽ ഇയാൾ താമസിച്ചിരുന്ന സ്ഥലത്ത് കൂടെയുണ്ടായിരുന്ന അഞ്ച് പേര്‍ക്ക് കോവിഡ് ലക്ഷണങ്ങളുണ്ടായിരുന്നു. മെയ് 12ന് വൈകുന്നേരം ആറ് മണിക്ക് രണ്ട് ബസുകളിൽ 46 പേര്‍ക്കൊപ്പം നാട്ടിലേയ്ക്ക് യാത്ര ആരംഭിച്ചു. മെയ് 13ന് രാത്രി എട്ട് മണിയ്ക്ക് കാസര്‍ക്കോട് തലപ്പാടിയിലെത്തി പരിശോധനകൾക്ക് ശേഷം മെയ് 14ന് രാവിലെ എട്ട് മണിയ്ക്ക് എടയൂരിലെത്തി സര്‍ക്കാർ ഒരുക്കിയ കോവിഡ് കെയർ സെന്ററില്‍ പ്രവേശിച്ചു. പ്രകടമായ രോഗലക്ഷണങ്ങളെ തുടര്ന്ന് അന്നു തന്നെ രാവിലെ ഒമ്പത് മണിയ്ക്ക് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളുടെ പരിശോധന ഫലം ഇന്ന് വന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here