സദ്ഭാവന ദിനം ആചരിച്ചു എടയൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റി
എടയൂർ: എടയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം സദ്ഭാവന ദിവസമായി ആചരിച്ചു .എടയൂർ അമ്പല സിറ്റിയിൽ വച്ച് നടന്ന പരിപാടി ഡിസിസി ജനറൽ സെക്രട്ടറി പി.സി.നൂർ ഉദ്ഘാടനംചെയ്തു. എടയൂർ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കല്ലിങ്ങൽ മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു.കെ.കെ .മോഹനകൃഷ്ണൻ സദ്ഭാവന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.പച്ചക്കറി കിറ്റ്,ഭൗമ സൂചികയിൽ ഇടം പിടിച്ച എടയൂർ മുളക് തൈ,സാനിറ്റൈസർ എന്നിവയുടെ വിതരണം ചടങ്ങിൽ വെച്ച് റിട്ട. പാസ്പോർട്ട് ഓഫീസർ റഷീദ് കിഴിശ്ശേരി നിർവഹിച്ചു.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിമാരായ കെ പി വേലായുധൻ, എം.ടി അബ്ദുൾ അസീസ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ബഷീർ മാവണ്ടിയൂർ, മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി മോഹൻദാസ്, മുൻ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സുധീഷ് പൂക്കാട്ടിരി, എടയൂർ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻറ് നൗഫൽ കലമ്പൻ, രഞ്ജിത്ത്, സരോജിനി, കെ പി രാജേഷ്, മാനു, മുഹ്സിൻ, ഷിബു, അക്ബർ, മിന്നു, രാജ് തുടങ്ങിയവർ സംബന്ധിച്ചു
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here