എടയൂരിന് ശുചിത്വ പദവി
എടയൂർ: സംസ്ഥാന തല ഉത്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. പഞ്ചായത്ത് തല പ്രഖ്യാപനവും ഉത്ഘാടനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി നിർവ്വഹിച്ചു. കുറ്റിപ്പുറം ബ്ലോക്കിലെ എടയൂരിന് മാത്രമാണ് ശുചിത്വ പദവി ലഭിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രാജീവ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അസി.ഡയറക്ടർ വി കെ മുരളി സാക്ഷ്യപത്രം നൽകി. ഗ്രാമ പഞ്ചായത്ത് വൈപ്രസിഡന്റ് Rk പ്രമീള, കെ.കെ മോഹന കൃഷ്ണൻ, സി.മുഹമ്മദ് മുസ്തഫ, മൊയ്തു എടയൂർ, എം.മാണിക്യൻ, ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ ബാബുരാജ്, തിയ്യാട്ടിൽ അബുള്ളക്കുട്ടി എന്നിവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് അസി.സെക്രട്ടറി R. രാജേഷ് സ്വാഗതവും വി. ഇ.ഒ എസ്.ഷാജഹാൻ നന്ദി പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here