HomeNewsEducationNewsമുഴുവൻ സ്കൂളുകളിലും ദിനപത്രങ്ങളും ആനുകാലികങ്ങളും വിതരണംചെയ്യുന്ന പദ്ധതിക്ക്  എടയൂർ ഗ്രാമപ്പഞ്ചായത്തിൽ തുടക്കമായി

മുഴുവൻ സ്കൂളുകളിലും ദിനപത്രങ്ങളും ആനുകാലികങ്ങളും വിതരണംചെയ്യുന്ന പദ്ധതിക്ക്  എടയൂർ ഗ്രാമപ്പഞ്ചായത്തിൽ തുടക്കമായി

edayur-schools-newspaper-2024

മുഴുവൻ സ്കൂളുകളിലും ദിനപത്രങ്ങളും ആനുകാലികങ്ങളും വിതരണംചെയ്യുന്ന പദ്ധതിക്ക്  എടയൂർ ഗ്രാമപ്പഞ്ചായത്തിൽ തുടക്കമായി

എടയൂർ : എടയൂർ ഗ്രാമപ്പഞ്ചായത്ത് 2024-25 വാർഷികപദ്ധതിയിലുൾപ്പെടുത്തി വിദ്യാലയങ്ങളിൽ ദിനപത്രങ്ങളുടെയും ആനുകാലികങ്ങളുടെയും വിതരണമാരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം വടക്കുമ്പ്രം ഗവ. എൽ.പി. സ്കൂളിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിം നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ.പി. വേലായുധൻ അധ്യക്ഷനായി. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ജാഫർ പുതുക്കുടി പദ്ധതി വിശദീകരിച്ചു.
edayur-schools-newspaper-2024
സ്ഥിരം സമിതി അധ്യക്ഷ റസീന യൂനുസ്, അംഗങ്ങളായ ജൗഹറ കരീം, ദലീല പർവിൻ, അനുഷ സ്ലീമോവ്, പി.ടി.എ. പ്രസിഡന്റ് സി. മുസ്തഫ, എ.പി. നാസർ, ഒ.എസ്.എ. പ്രസിഡന്റ് മുഹമ്മദലി മാനു, പ്രഥമാധ്യാപകൻ എസ്. അച്യുതൻ, മുഹമ്മദലി കൂരി എന്നിവർ പ്രസംഗിച്ചു. കുട്ടികളിൽ വായനശീലം വളർത്തുന്നതിനായി ഗ്രാമപ്പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളിലും പത്രങ്ങളും ആനുകാലികങ്ങളും വിതരണംചെയ്യുന്നതാണ് പദ്ധതിയെന്ന് പ്രസിഡന്റ് ഹസീന ഇബ്രാഹിം പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!